കിക്ക് ഡ്രഗ്സ് സേ യെസ് ടു സ്പോർട്സ് എന്ന ആപ്തവാക്യം മുൻനിർത്തി സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ റാലിയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച 'പന്തടിക്കാം ലഹരിക്കെതിരെ ' ഫുട്ബോൾ ടൂർണ്ണമെൻ്റിൽ മലപ്പുറം ജില്ലാ സിവിൽ സർവീസ് താരങ്ങൾ അണി നിരന്ന കലക്ടർ ഇലവൻ ജേതാക്കളായി. മൽസരങ്ങൾ 24-06-2025 ന് രാത്രി 7:00 മണിക്ക് തിരൂർ പത്തമ്പാട് സോക്കർ സിറ്റി ടർഫിൽ പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ ശ്രീ. ഗഫൂർ .പി .ലില്ലീസ് ഉദ്ഘാടനം ചെയ്തു. ഫൈനലിൽ മലപ്പുറം എക്‌സൈസ് ഇലവനെ 3-1 ന് കലക്ടർ ഇലവൻ പരാജയപ്പെടുത്തി ജേതാക്കളായി. കലക്ടർ ഇലവന് വേണ്ടി കെ.ടി വിനോദ് രണ്ടും ടി.കെ ജിഷാദ് 1 ഗോളും അടിച്ചു. ജിഷ്ണുവാണ് എക്സൈസിന് വേണ്ടി ഗോൾ അടിച്ചത്. വിജയികൾക്ക് തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. സാദിക് ടോഫികൾ വിതരണം ചെയ്തു. തിരൂർ അസി. ഗവർൺമെൻ്റ് പ്ലീഡർ അബ്ദുൽ ജബ്ബാർ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ.ബാബുരാജ് , അഡ്വ. ഇ, മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.
കാൽപന്തടിക്കാം ലഹരിക്കെതിരെ' ഫുട്ബോൾ ടൂർണ്ണമെൻ്റ് മലപ്പുറം കലക്ടർ ഇലവൻ ജേതാക്കളായി തിരൂർ
0
إرسال تعليق
Thanks