മൂന്നിയൂർ-പുളിച്ചേരി റോഡ് പൊട്ടിപ്പൊളിഞ്ഞു

തിരൂരങ്ങാടി | മൂന്നിയൂർ-പുളിച്ചേരി റോഡ് പൊട്ടിപ്പൊളി ഞ്ഞ് കാൽനട പോലും ദുസ്സ ഹമായി. മൂന്നിയൂർ പഞ്ചായ ത്ത് 12-ാം വാർഡിലെ പുളിച്ചേരി റോഡിന്റെ പലഭാഗങ്ങളും തകർന്നതിനാൽ ഇതുവഴിയുള്ള യാത്ര ദുരിതം നിറഞ്ഞതായിട്ടുണ്ട്.

മഴ പെയ്ത‌തോടെ കുഴിക ളിൽ വെള്ളം നിറഞ്ഞ് ഇരുച ക്രവാഹനങ്ങളടക്കം അപകട ത്തിൽപ്പെടുന്നത് പതിവാണ്.

ഭിന്നശേഷിക്കാരുടെ സ്കൂട്ടറു കൾ കടന്നുപോകാൻ ഏറെ ബുദ്ധിമുട്ടുന്നുണ്ട്.

പലതവണ പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും പരി ഹാരമുണ്ടായിട്ടില്ല. ടെൻഡർ നടപടികൾ പൂർത്തിയായെന്ന മറുപടിയല്ലാതെ പ്രശ്‌നം പരിഹരിക്കാൻ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. എത്രയും പെട്ടെന്ന് പരിഹാരം കാണണമെ ന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Thanks

أحدث أقدم