ഇസ്രയേലിന്റെ മൊസാദ് ചാര സംഘടനയുമായി ബന്ധമുള്ള 53 പേരെ ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ ഇറാനിലെ ഫാര്‍സ് പ്രവിശ്യയില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് അടക്കം ആസ്ഥാനം ചിത്രീകരിച്ചതിനുമാണ് അറസ്റ്റ്.
തെക്കുപടിഞ്ഞാറന്‍ ഇറാനിലെ ഹമദാനിലും മസ്ജിദ് സുലൈമാനിലും ഇസ്രയേലുമായി ബന്ധമുള്ള 35 ചാരന്മാരെ ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തെക്കുപടിഞ്ഞാറന്‍ ഇറാനിലെ ഖുസെസ്ഥാന്‍ പ്രവിശ്യയില്‍ മസ്ജിദ് സുലൈമാന്‍ നഗരത്തില്‍ ഇസ്രയേലിനായി ചാരവൃത്തി നടത്തിയതിന് അഞ്ച് പേരെയും അറസ്റ്റ് ചെയ്തു.
ഇറാനികളെ വെര്‍ച്വലായും അല്ലാതെയും നിരന്തരം നിരീക്ഷണം നടത്തിയതിന് ഒരു ഇസ്രയേലി ചാരനെയും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറെയും അറസ്റ്റ് ചെയ്തതായി ഖുസെസ്ഥാന്‍ പൊലീസ് അറിയിച്ചു. ഇയാള്‍ക്ക് ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗങ്ങളുമായി ബന്ധമുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിയും ഉത്കണ്ഠയും പടര്‍ത്തുക, സുപ്രധാന പ്രദേശങ്ങളുടെ ഫോട്ടോ എടുക്കുക, യുവാക്കളെ കലാപത്തിന് പ്രേരിപ്പിക്കുക, ഇറാനിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ഇസ്രയേലി മിസൈല്‍ ആക്രമണങ്ങള്‍ക്ക് മാധ്യമ പിന്തുണ നല്‍കുക തുടങ്ങിയവ ഇയാള്‍ ചെയ്തിട്ടുണ്ട്. പകരം പണം സ്വീകരിച്ചിരുന്നുവെന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
إرسال تعليق
Thanks