മലപ്പുറം. കരുവാരക്കുണ്ടില്‍ വാഹനാപകടത്തില്‍ രണ്ടര വയസുകാരന് ദാരുണാന്ത്യം. കേരള ഗാന്ധി നഗർ സ്വദേശി മുജീബ് മുസ്‌ലിയാരുടെ മകൻ നഫ്‌ലാനാണ് മരിച്ചത്.
അൽമാസ് ഹോസ്പിറ്റലിനു സമീപത്ത് വെച്ചു നിയന്ത്രണം വിട്ട കാർ സ്കൂട്ടറില്‍ ഇടിച്ചാണ് അപകടം. സാരമായി പരിക്കേറ്റ മുജീബ് മുസ്‌ലിയാരെയും ഭാര്യയെയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരു വാഹനങ്ങളിൽ ഉള്ളവരും കരുവാരക്കുണ്ട് സ്വദേശികളാണ്. വളവ് തിരിഞ്ഞു വന്ന കാർ എതിർ ദിശയിൽ കയറിയാണ് സ്‌കൂട്ടറിൽ ഇടിച്ചത്. ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയാണ് കാർ നിന്നത്. നാട്ടുകാർ ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി.
إرسال تعليق
Thanks