പുതിയ കെ.എസ്.ആർ.ടി.സി ബസ് റൂട്ട് അനുവദിക്കണം


പെരുവള്ളൂർ | തിരൂരിൽ നിന്ന് പരപ്പനങ്ങാടി -ചെമ്മാട്- മമ്പുറം -പടിക്കൽ- പറമ്പിൽപീടിക -കരിപ്പൂർ എയർ പോർട്ട് - കൊണ്ടോട്ടി -മലപ്പുറം വഴി മഞ്ചേരി മെഡിക്കൽ കോളേജിലേക്കും

പരപ്പനങ്ങാടിയിൽ നിന്ന് ചേളാരി -പടിക്കൽ -പറമ്പിൽ പീടിക -കരിപ്പൂർ എയർ പോർട്ട്. കൊണ്ടോട്ടി- മലപ്പുറം വഴി പെരിന്തൽമണ്ണ ഇ എം എസ് ഹോസ്പിറ്റലിലേക്കും പുതിയ കെ എസ് ആർ ടി സി ബസ് അനുവദിക്കണമെന്ന്  ആർ ജെ ഡി പെരുവള്ളൂർ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. 


പെരുവള്ളൂർ പഞ്ചായത്തിൽ വനിതകൾക്കും സ്കൂൾ കുട്ടികൾക്കുമായി ഷീ ബസ് ഏർപ്പെടുത്തുമെന്ന പഞ്ചായത്ത് ഭരണ സമിതിയുടെ ഏറെ നാളായുള്ള വാഗ്ദാനം പാലിക്കാതെ അനന്തമായി 

നീട്ടിക്കൊണ്ട് പോകുന്നതിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. വള്ളിക്കുന്ന് മണ്ഡലം സെക്രട്ടറി ഇരുമ്പൻ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കെ സി കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ടി മൊയ്തീൻകുട്ടി, എൻ കെ അബ്ദുൽ കരീം, ശമീർ കല്ലുങ്ങൽ, ചെറാഞ്ചേരി കാദർകുട്ടി എന്നിവർ സംസാരിച്ചു.

Post a Comment

Thanks

Previous Post Next Post