തിരൂർ: താഴെപ്പാലം റെയിൽവേ സ്റ്റേഷൻ ബൈപ്പാസ് റോഡിലെ ഫുട്പാത്തിന്റെ മാളത്തിൽ കഴിഞ്ഞിരുന്ന രണ്ട് മൂർഖൻ പാമ്പുകളിൽ ഒന്നിനെ സർപ റെസ്ക്യൂവർ ഒ മുസ്തഫ തിരൂർ പിടികൂടി. ആളുകൾ എപ്പോഴും വന്നിരിക്കുന്നതും നടക്കുന്നതുമായ ബൈപ്പാസിന്റെ മാളത്തിലാണ് വഴിയാത്രക്കാർ പാമ്പുകളെ കണ്ടത് ഉടൻ മുസ്തഫയെ വിളിച്ച് അറിയിക്കുകയായിരുന്നു. ഒരു പാമ്പ് പുഴയിലേക്ക് ചാടി രക്ഷപ്പെട്ടു. ഉഗ്ര വിഷമുള്ള മൂർഖനെയാണ് പിടികൂടിയതെന്ന് മുസ്തഫ പറഞ്ഞു. പാമ്പിനെ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറിന് കൈമാറും.
താഴെപ്പാലം ബൈപ്പാസ് ഫുട്പാത്തിൽ നിന്നും മൂർഖനെ പിടിച്ചു
0
Tags
ജില്ലാ വാർത്ത
إرسال تعليق
Thanks