തിരൂരങ്ങാടി: പിഡിപി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റുടെ നേതൃത്വത്തിൽ ചെമ്മാട് ടൗണിൽ യുദ്ധവിരുദ്ധ റാലിയും പ്രധിഷേധ കൂട്ടായ്മയും നടത്തി .
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സക്കീർ പരപ്പനങ്ങാടി റാലിയെ അഭിസംഭോധനം ചെയ്ത് സംസാരിച്ചു .ഭീകര രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് വേണ്ടി സാമ്രാജ്യത്വ ശക്തിയായ അമേരിക്കയെ കൂട്ട് പിടിച്ചു യുദ്ധ കൊതിയന്മാരായ ഇസ്രായേൽ ചെയ്തു കൂട്ടുന്ന നരനായാട്ടിനെ അദ്ദേഹം തുറന്നു കാട്ടി .
ഗസ്സയിലും തുടർന്ന് ഇറാനിലും യാതൊരു പ്രകോപനവും കൂടാതെ നടമാടിക്കൊണ്ടിരിക്കുന്ന ഇസ്റായേലിൻ യുദ്ധ വെറിയെ ലോകം ഒന്നിച്ചെതിർക്കണം മെന്ന് യോഗം അധ്യക്ഷത വഹിച്ച പിഡിപി മണ്ഡലം പ്രസിഡന്റ് റസാഖ് ഹാജി കൊടിഞ്ഞി പറഞ്ഞു .
യു എൻ സംവിധാനത്തെ നോക്ക് കുത്തികളാക്കുന്ന സാമ്രാജ്യത്വ നടപടിയെ പിഡിപി മണ്ഡലം കമ്മിറ്റി അപലപിച്ചു .
മണ്ഡലം സെക്രട്ടറി ഷഫീഖ് പരപ്പനങ്ങാടി മണ്ഡലം ജോയിൻ സെക്രട്ടറി കുഞ്ഞാപ്പു പെരുമണ്ണ, മണ്ഡലം ട്രഷർ പി ടി കോയ പൂക്കിപ്പറമ്പ് ,എന്നിവർ റാലിക്ക് നേതൃത്വം നൽകി ...
PTUC ജില്ല ജോയിൻ സെക്രട്ടറി ഹസൈനാർ തിരുത്തി ,പരപ്പനങ്ങാടി മുൻസിപ്പൽ സെക്രട്ടറി സലാം തങ്ങൾ ,തിരൂരങ്ങാടി മുൻസിപ്പൽ കമ്മിറ്റി സെക്രട്ടറി നാസർ പതിനാറുങ്ങൽ ,നന്നമ്പ്ര പഞ്ചായത്ത് സെക്രട്ടറി ഹസ്സൻ മറ്റത്ത് ,പെരുമണ്ണക്ലാരി പഞ്ചായത്ത് PCF കൺവീനർ ഫിറോസ് പെരുമണ്ണ,എടരിക്കോട് പഞ്ചായത്ത് പ്രസിഡന്റ് റഷീദ് എടരിക്കോട് എന്നിവർ പ്രധിഷേധ യോഗത്തിൽ സംസാരിച്ചു .
പിഡിപി പ്രവർത്തകർ ഇസ്രായേൽ പതാക കത്തിച്ചു.
إرسال تعليق
Thanks