തിരക്കേറിയ ജീവിതത്തിൽ ഭക്ഷണം പാകം ചെയ്യുന്നത് എളുപ്പമാക്കാൻ ഫ്രിഡ്ജ് ഒരു അവിഭാജ്യ ഘടകമാണ്. പച്ചക്കറികളും പഴങ്ങളും മത്സ്യമാംസാദികളും കേടുകൂടാതെ സൂക്ഷിക്കാൻ ഫ്രിഡ്ജ് സഹായിക്കുമെങ്കിലും, ഓരോന്നിനും എത്ര ദിവസത്തെ ആയുസ്സുണ്ടെന്ന് പലർക്കും അറിയില്ല. പ്രത്യേകിച്ചും ഇറച്ചി എത്രനാൾ ഫ്രിഡ്ജിലും ഫ്രീസറിലും സൂക്ഷിക്കാമെന്നത് പലരുടെയും സംശയമാണ്.
നിങ്ങളുടെ ആരോഗ്യത്തിന് അറിഞ്ഞിരിക്കേണ്ട ചില പ്രധാന വിവരങ്ങൾ ഇതാ..👇
വിവിധതരം ഇറച്ചികളുടെ സംഭരണ കാലാവധി:
* കോഴിയിറച്ചി: ഫ്രിഡ്ജിൽ രണ്ടു ദിവസം മാത്രമേ കോഴിയിറച്ചി കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കൂ. ഫ്രിഡ്ജിന്റെ താപനില നാല് ഡിഗ്രി സെൽഷ്യസിൽ നിലനിർത്താൻ ശ്രദ്ധിക്കുക.
* ബീഫ്, മട്ടൻ: ഈ ഇറച്ചികൾക്ക് ഫ്രിഡ്ജിൽ അഞ്ച് ദിവസം വരെ കേടുകൂടാതെയിരിക്കും.
* ഫ്രീസറിൽ മാംസം: ഫ്രീസറിൽ വെക്കുകയാണെങ്കിൽ നാല് മുതൽ 12 മാസം വരെ മാംസം കേടുകൂടാതെ സൂക്ഷിക്കാം.
* പാകം ചെയ്ത ഇറച്ചി: പാകം ചെയ്ത ഇറച്ചിക്ക് നാല് ദിവസം വരെ കേടുകൂടാതെയിരിക്കും. അതിനുശേഷം കഴിക്കുന്നത് ശാരീരികാസ്വാസ്ഥ്യങ്ങൾക്ക് കാരണമായേക്കാം.
* ചിക്കൻ കീമ, ബീഫ് കീമ: ഇവ ഫ്രിഡ്ജിൽ രണ്ട് ദിവസം മാത്രമേ കേടുകൂടാതെ ഇരിക്കുകയുള്ളൂ. ഫ്രോസൺ ചെയ്ത് സൂക്ഷിക്കുകയാണെങ്കിൽ നാല് മാസം വരെ കേടുകൂടാതെയിരിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
മാംസാഹാരങ്ങൾ ഒരുപാട് ദിവസം ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ചെറിയ അശ്രദ്ധകൾ പോലും വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം. ഫ്രീസറിൽ മാസങ്ങളോളം കേടുകൂടാതെ ഇരിക്കുമെങ്കിലും, കഴിയുന്നതും വേഗം വാങ്ങി ഉപയോഗിക്കാനാണ് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നത്.
ഇറച്ചി കേടായോ എന്ന് എങ്ങനെ തിരിച്ചറിയാം..?
* സൂപ്പർ മാർക്കറ്റുകളിൽ നിന്ന് വാങ്ങുന്ന പാക്കറ്റ് മാംസങ്ങളിലെ കാലാവധി രേഖപ്പെടുത്തലുകൾ പൂർണ്ണമായി വിശ്വസിക്കരുത്.
* വഴുവഴുപ്പ്: കേടുവന്ന ചിക്കൻ ആണെങ്കിൽ മാംസത്തിന് കൂടുതൽ വഴുവഴുപ്പുണ്ടാകും.
* നിറം മാറ്റം: ചിക്കന്റെ പിങ്ക് നിറം മാറി ഗ്രേ, പച്ച, അല്ലെങ്കിൽ മഞ്ഞ നിറമാവാം.
* പൂപ്പൽ: ഒരുപാട് ചീത്തയായ മാംസത്തിൽ പൂപ്പൽ കാണപ്പെടാം.
* ടെക്സ്ചർ: കേടുവന്ന മാംസം എത്ര അമർത്തിയാലും പഴയ രൂപത്തിലേക്ക് തിരിച്ചു വരില്ല. പതിഞ്ഞ, വഴുവഴുത്ത ഒരു ടെക്സ്ചർ ആയിരിക്കും അതിനുണ്ടാവുക.
ആരോഗ്യമുള്ള ജീവിതത്തിന്, ഭക്ഷണസാധനങ്ങൾ ശരിയായ രീതിയിൽ സൂക്ഷിക്കുകയും കേടായവ ഒഴിവാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കഴിയുന്നതും ഫ്രഷ് ആയ ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കുക. ഫ്രിഡ്ജിൽ വെച്ച് ദിവസങ്ങൾ കഴിയാൻ കാത്തിരിക്കരുത്.
Post a Comment
Thanks