സൗദിയിൽ സന്ദർശകവിസ കാലാവധി കഴിഞ്ഞവർക്ക് ഓൺലൈൻ വഴി പുതുക്കാം; ഫീസും പിഴയുമടച്ച് നാട്ടിലേക്കുപോകാനും അവസരം..!


സൗദി അറേബ്യയിൽ വിവിധതരത്തിലുള്ള സന്ദർശകവിസാ കാലാവധി കഴിഞ്ഞവർക്ക് നിശ്ചിതഫീസും പിഴയും നൽകി വിസ പുതുക്കി നാട്ടിലേക്കുപോകാനുള്ള സംവിധാനത്തിന് സൗദി പാസ്പോർട്ട് വിഭാഗം അംഗീകാരംനൽകി. ജൂൺ 26 മുതൽ ഒരു മാസത്തേക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുക. ഈ കാലയളവിനുള്ളിൽ പദ്ധതി പ്രയോജനപ്പെടുത്തണമെന്നും പദ്ധതി നടപ്പാക്കാൻ തുടങ്ങിയതായും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് അധികൃതർ.


സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമായ അബ്ഷിറിലെ തവാസുൽ സേവനംവഴിയാണ് അപേക്ഷനൽകേണ്ടത്. ബിസിനസ്, തൊഴിൽ, ഫാമിലി വിസിറ്റ്, സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി വിസകളടക്കം കാലാവധി തീർന്ന എല്ലാവിധ വിസകളിലും സൗദിയിലുള്ളവർക്ക് എളുപ്പത്തിൽ രാജ്യം വിടാനാകും.


Post a Comment

Thanks

أحدث أقدم
Moonniyur Vartha