പ്ലസ് വൺ രണ്ടാം അലോട്മെന്റ് നാളെ

 


പ്ലസ് വൺ പ്രവേശനം രണ്ടാം അലോട്മെന്റ് 9-ന് പ്രസിദ്ധീകരിക്കും. ഈ അലോട്മെന്റ് പ്രകാരം ജൂൺ 10, 11 തീയതികളിൽ പ്രവേശനം നടക്കും. 


അലോട്മെന്റ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം അലോട്മെന്റ് ലഭിച്ച സ്കൂളിൽ എത്തി പ്രവേശനം നേടണം. 


മൂന്നാമത്തെ അലോട്ട്‌മെന്റ് 16ന് പ്രസിദ്ധീകരിക്കും. ഇത് പ്രകാരമുള്ള പ്രവേശനം 16, 17 തീയതികളിൽ  പൂർത്തിയാക്കും.



തുടർന്ന് ജൂൺ 18ന് ഈ അധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. ഒന്നാമത്തെ അലോട്ട്‌മെന്റ് പ്രകാരമുള്ള ജില്ല തിരിച്ചുള്ള വിശദമായ പ്രവേശന വിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Post a Comment

Thanks

أحدث أقدم