യാത്രക്കാർ ശ്രദ്ധിക്കുക | റോഡ് സൈഡിൽ കുഴി ഉണ്ട്

 


  

  പടിക്കൽ: പടിക്കൽ - കരുവാങ്കല്ല് റോഡിലെ കാക്കത്തടം ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമായതിനെത്തുടർന്ന്, അത് പരിഹരിക്കുന്നതിനായി റോഡിന്റെ വശത്ത് കുഴിയെടുത്തിട്ടുണ്ട്. ഇതുവഴി കടന്നുപോകുന്ന യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ.


മഴയെത്തുടർന്ന് റോഡിൽ വെള്ളം കെട്ടിനിൽക്കുന്നത് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ റോഡിന്റെ ഓരം ചേർന്ന് കുഴിയെടുത്തത്.


അതിനാൽ, ഈ റോഡിലൂടെ യാത്ര ചെയ്യുന്നവർ ശ്രദ്ധയോടെയും സാവധാനത്തിലും പോകാൻ പ്രത്യേകം ശ്രദ്ധിക്കുക.

Post a Comment

Thanks

Previous Post Next Post