തിരൂരങ്ങാടി: തലപ്പാറ പെട്രോൾ പമ്പിലെ ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ വേതനം നൽകാത്തതിൽ പ്രതിഷേധിച്ച് പമ്പിൻ്റെ ഓഫീസിന് മുമ്പിൽ ജീവനക്കാർ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.
ജില്ലാ ഗ്യാസ് ആൻഡ് പെട്രോൾ പമ്പ് വർകേഴ്സ് ഫെഡറേഷന്റെ (സി ഐ ടി യു) നേതൃത്വത്തിലായിരുന്നു ധർണ.
ജില്ലാ ജന. സെക്രട്ടറി കെ ഗോവിന്ദൻകുട്ടി ഉദ്ഘാടനം ചെയ്തു. ശാഫി, സുനിത, അരുൺകുമാർ, പ്രശാന്ത് നേതൃത്വം നൽകി. ഓപറേറ്റർക്ക് ബി പി സി എൽ കമ്പനി മുൻകാലത്തെ പണം നൽകാത്തതിനാലാണ് ശമ്പളം നൽകാൻ കഴിയാത്ത തെന്നാണ് പമ്പ് അധികൃതർ പറയുന്നത്.
കമ്പനിയിൽ നിന്ന് പണം ലഭിച്ചാലും ഇല്ലെങ്കിലും വേതന വിതരണം യഥാസമയത്ത് നടത്താൻ ഓപറേറ്റർ ബാധ്യസ്ഥ നാണെന്ന് സെയിൽസ് ഓഫീസർ പറഞ്ഞു.
إرسال تعليق
Thanks