ശാരീരിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് വിദേശത്തേക്ക് കടന്നയാള്‍ അറസ്റ്റില്‍


കോഴിക്കോട്: ശാരീരിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് വിദേശത്തേക്ക് കടന്നയാള്‍ അറസ്റ്റില്‍. ബാലുശ്ശേരി കട്ടിപ്പാറ അമരാട് സ്വദേശി ഷാഫി (48) യെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ തന്ത്രപൂര്‍വം നാട്ടില്‍ എത്തിച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.


മൂന്നാഴ്ച മുന്‍പാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി പൊലീസിന് ലഭിച്ചത്. ബാലുശ്ശേരി ഇന്‍സ്‌പെക്ടര്‍ ടി പി ദിനേശന്‍റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടെ പെണ്‍കുട്ടി പരാതി നല്‍കിയെന്ന വിവരമറിഞ്ഞ ഷാഫി ഗള്‍ഫിലേക്ക് കടന്നുകളഞ്ഞു. പോക്സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് തന്ത്രപൂര്‍വം ഇയാളെ തിരിച്ച് നാട്ടില്‍ എത്തിക്കുകയായിരുന്നു. പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Post a Comment

Thanks

أحدث أقدم
Moonniyur Vartha