കളക്ട്രേറ്റിലേക്ക് പ്രാവാസി ലീഗ് അവകാശ സമര മാർച്ച് നടത്തി.


മലപ്പുറം : നിർദിഷ്ട പ്രവാസി ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിൽ തിരിച്ച് വന്ന പ്രവാസികളെയും ഉൾപ്പെടുത്തുക, 60 കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും പെൻഷൻ അടക്കമുള്ള ക്ഷേമ പദ്ധതികൾ നടപ്പിലാക്കുക, പ്രവാസം അവസാനിച്ച് തിരിച്ചെത്തിയ മുഴുവൻ പ്രവാസികൾക്കും തിരിച്ചറിയൽ കാർഡ് അനുവദിക്കുക, തിരിച്ച് വന്ന പ്രവാസികൾക്ക് പുനരധിവാസം നടപ്പിലാക്കുക, പ്രവാസി പെൻഷൻ കൃത്യസമയത്ത് വിതരണം ചെയ്യുക എന്നീ ആവിശ്യങ്ങൾ സർക്കാറിനോട് ആവിശ്യപെട്ടു കൊണ്ട് മലപ്പുറം ജില്ലാ പ്രവാസി ലീഗ് കളക്ട്രേറ്റിലേക്ക് നടത്തിയ അവകാശ സമരം പി . അബ്ദുൽ ഹമീദ് MLA ഉദ്ഘാടനം ചൈയ്തു. കെ പി മുഹമ്മദ് കുട്ടി മുഖ്യപ്രഭാക്ഷണം നടത്തി.ടി.എച്ച് കുഞ്ഞാലി ഹാജി അദ്ധ്യക്ഷ്യം വഹിച്ചു.  

  സലാം വളാഞ്ചേരി, പി എം എ ജലീൽ, സലാം പറവണ്ണ, അക്ബർ കുഞ്ഞ്, മുട്ടേകാടൻ മുഹമ്മദാജി , കുമ്മാളി മുഹമ്മദ് പ്രസഗിച്ചു.സൈഫുദ്ധീൻ വലിയകത്ത് പ്രാഗതവും സി.ടി.അബ്ദു നാസർ നന്ദിയും പറഞ്ഞു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post