നിലമ്പൂർ: കോൺഗ്രസ് നേതാക്കളുടെ വാഹന പരിശോധന നിലമ്പൂരിൽ വിവാദം മുറുകുന്നു. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടവും സഞ്ചരിച്ച കാറാണ് ഇന്നലെ രാത്രി 10 മണിയോടുകൂടി നിലമ്പൂരിനടുത്ത് വട പുറത്ത് വച്ച് പോലീസ് പരിശോധിച്ചത്. ഷാഫി പറമ്പിലായിരുന്നു വാഹനം ഓടിച്ചിരുന്നത്.
വാഹനം വിശദമായി പരിശോധിച്ച പോലീസ് കാറിന്റെ ഡിക്കിൽ ഉണ്ടായിരുന്ന പെട്ടി പുറത്തെടുത്ത് പരിശോധിച്ചു. വസ്ത്രങ്ങളും ഏതാനും പുസ്തകളുമായിരുന്നു പെട്ടിയിൽ ഉണ്ടായിരുന്നത്. ഇതിനിടെ ഷാഫി പറമ്പിൽ പോലീസുമായി വാക്ക് തർക്കം ഉണ്ടായി തങ്ങൾ ജനപ്രതിനിധികളാണ് ഞങ്ങളെ അറിയില്ലേ ? എന്താ കോൺഗ്രസ് നേതാക്കന്മാരുടെ വാഹനം മാത്രം പരിശോധിക്കുന്നത് മറ്റു രാഷ്ട്രീയപാർട്ടിയുടെ നേതാക്കന്മാരും നിലമ്പൂരിൽ ഉണ്ടല്ലോ ഓർത്തിരുന്നോ നടപടി ഉണ്ടാകും എന്നൊക്കെ ഷാഫി പറമ്പിൽ പറഞ്ഞു. അതേസമയം പോലീസ് പറയുന്നത് തിരഞ്ഞെടുപ്പ് സമയത്ത് ഉണ്ടാകുന്ന സാധാരണ പരിശോധന മാത്രമാണ് ഇത് എന്നാണ്. ഏതായാലും പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഉണ്ടായത് പോലുള്ള ഒരു പെട്ടി വിവാദത്തിന് നിലമ്പൂരിലും അവസരം ഒരുങ്ങിയിരിക്കുകയാണ്.
Post a Comment
Thanks