തിരൂരങ്ങാടി: പരപ്പനങ്ങാടി സബ്‌ജില്ല തല കെ.എ.ടി.എഫ് മെ മ്പർഷിപ്പ് ക്യാമ്പയിൻ മുസ്‌ലിം ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് സി.എച്ച് മഹ്മൂദ് ഹാജി ഉദ്ഘാടനം ചെയ്തു.
മൂല്ല്യാധിഷ്ഠിത വിദ്യാഭ്യാസം കാലഘട്ടത്തിൻ്റെ അനിവാര്യ തയാണെന്നും അത് നിലനിർത്തുന്നതിൽ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ പോലുള്ള സംഘടനക്ക് വലിയ പങ്ക് വഹി ക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെമ്മാട് തൃക്കുളം സ്കൂളിലെ അറബിക് അധ്യാപകൻ കെ.പി. സുരേഷ് കുമാർ മാസ്റ്റർ ആദ്യ മെമ്പർഷിപ്പ് ഏറ്റുവാങ്ങി. സംസ്ഥാന കൗൺസിലർ മുനീർ താനാളൂർ, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി മുജീബ് റഹ്മാൻ ചുള്ളിപ്പാറ, ജില്ലാ വനിതാ വിംഗ് കൺവീനർ കെ.കെ. ഹബീബ വെന്നിയൂർ, സബ്ജില്ലാ പ്രസിഡൻ്റ് ടി.പി. മുഹമ്മദ് അസ്‌ലം, ജനറൽ സെക്രട്ടറി മുജാഹിദ് പനക്കൽ, ട്രഷറർ പി.പി.അബ്ദുൽ നാസർ എന്നിവർ സംബന്ധിച്ചു.
ഫോട്ടോ
കെ.എ.ടി.എഫ് പരപ്പനങ്ങാടി സബ്ജില്ല മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം മണ്ഡലം പ്രസിഡണ്ട് സി.എച്ച് മഹ്മൂദ് ഹാജി കെ.പി. സുരേഷ് കുമാർ മാസ്റ്റർക്ക് കോപ്പി നൽകി നിർവ്വഹിക്കുന്നു.
إرسال تعليق
Thanks