കൊയിലാണ്ടി: പ്ലസ്‌വൺ വിദ്യാര്‍ത്ഥിയ്ക്ക് സീനിയർ വിദ്യാർത്ഥികളുടെ മര്‍ദ്ദനം. കെപിഎംഎസ്എസ് സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാര്‍ത്ഥിയ്ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ നെഞ്ചിനും കഴുത്തിനും മുഖത്തും തലയ്ക്കും പരിക്കേറ്റിട്ടുണ്ടെന്ന് ബന്ധു റഫീഖ് പറഞ്ഞു. കുട്ടിയുടെ വായ തുറക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ബന്ധു പറഞ്ഞു.
ഇന്നലെ രാവിലെയോടെയാണ് സംഭവം. എബിവിപിയുടെ വിദ്യാഭ്യാസ ബന്ദായതിനാല്‍ സ്‌കൂള്‍ വിട്ട് പോവുകയായിരുന്ന കുട്ടിയെ പ്ലസ്ടു വിദ്യാര്‍ത്ഥികളായ പതിനഞ്ചോളം പേർ ചേർന്നാണ് മര്‍ദ്ദിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയ മിഠായി കഴിക്കാത്തതിനെ തുടര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ കുടുംബം കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
إرسال تعليق
Thanks