കളിപ്പാട്ടത്തില്‍ ചവിട്ടി അച്ഛന്റെ കാൽവഴുതി; കൈയ്യില്‍ നിന്ന് താഴെ വീണ് പരിക്കേറ്റ നാല് വയസ്സുകാരന്‍ മരിച്ചു


  തിരുവനന്തപുരം | അച്ഛന്‍റെ കൈയ്യില്‍നിന്ന് താഴെ വീണ് പരിക്കേറ്റ നാല് വയസ്സുകാരന്‍ മരിച്ചു. പാറശ്ശാലക്ക് സമീപം പരശുവയ്ക്കല്‍ പനയറക്കലില്‍ രജിന്‍, ധന്യ ദമ്പതികളുടെ ഏക മകന്‍ ഇമാന്‍ (4) ആണ് പരിക്കേറ്റ് ചികിത്സയിലിക്കേ മരിച്ചത്. മാരായമുട്ടം ഗവണ്‍മെന്റ് എല്‍.പി.എസ് സ്‌കൂളിലെ നഴ്‌സറി വിദ്യാര്‍ത്ഥിയാണ് ഇമാന്‍.


ചൊവ്വാഴ്ച രാവിലെ നഴ്‌സറിയില്‍ കൊണ്ടുപോകുന്നതിനായി വീട്ടിനുള്ളില്‍ നിന്ന് പിതാവ് ഇമാനെ കയ്യിലെടുത്ത് പുറത്തിറങ്ങവേ വീടിനുളളില്‍ കിടന്ന കളിപ്പാട്ടത്തില്‍ ചവിട്ടി അച്ഛന്‍ കാൽവഴുതി വീട്ടിനുള്ളില്‍ വീണു. വീഴ്ചയില്‍ പിതാവിന്‍റെ കൈയ്യില്‍നിന്ന് ഇമാന്‍ താഴെക്ക് തെറിച്ചുവീഴുകയായിരുന്നു.


വീഴ്ചയില്‍ തലക്ക് ഗുരുതര പരിക്കേറ്റ ഇമാനെ തിരുവനന്തപുരം എസ്.എ. ടി ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയശേഷം ശസ്ത്രക്രിയ നടത്തിയെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാത്രിയോടെ ഇമാന്‍ മരിക്കുകയായിരുന്നു.

Post a Comment

Thanks

أحدث أقدم