കല്‍പ്പറ്റ: വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടർ ചമഞ്ഞു പരിശോധന നടത്തിയ യുവാവ് പിടിയില്‍. പേരാമ്ബ്ര മുതുകാട് സ്വദേശി മൂലയില്‍ ജോബിനെ പേരാമ്ബ്രയിലെ വാടക വീട്ടില്‍നിന്ന് അമ്ബലവയല്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സ് ആയി ജോലിചെയ്യുന്ന ജോബിൻ അമ്ബലവയലിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടർ എന്ന വ്യാജേന രോഗികളെ ചികിത്സിച്ചു വരികയായിരുന്നുവെന്നാണ് വിവരം. അമ്ബലവയല്‍ പോലീസിന് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പേരാമ്ബ്ര കല്ലോട് വാടകവീട്ടില്‍ കഴിയുകയായിരുന്ന ജോബിനെ പോലീസ് പിടികൂടിയത്. പേരാമ്ബ്രയിലെയും പരിസരപ്രദേശങ്ങളിലും നിരവധി സ്വകാര്യ ആശുപത്രികളില്‍ ജോബിൻ നഴ്സ് ആയി ജോലിചെയ്തിട്ടുണ്ട്.
Post a Comment
Thanks