തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സ്ത്രീരോഗ വിഭാഗം പ്രവർത്തിച്ചിട്ട് ഒരാഴ്ച

 


തിരൂരങ്ങാടി: താലൂക്ക് ആശുപ ത്രിയിൽ സ്ത്രീരോഗ വിഭാഗം ഒ പി പ്രവർത്തിക്കാതെയായിട്ട് ഒരാഴ്ച‌യാകുന്നു. 


രണ്ട് ഡോക്ടർമാരാണ് സ്ത്രീരോഗ വിഭാഗ ത്തിൽ ഇപ്പോഴുള്ളത്. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് അവസാനമായി സ്ത്രീരോഗ വിഭാ ഗം ഒ പി പ്രവർത്തിച്ചത്. ഇതു മൂലം താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്ന ഗർഭിണികളടക്കമുള്ള നൂറുകണക്കിന് രോഗികളാണ് പ്രയാസത്തിലായത്. ആശു പത്രിയിൽ ദൈനംദിന ജോലി നിശ്ചയിക്കുന്നത് ആശുപത്രി ആർ എം ഒയാണ്. അത്യാവശ്യ ഒ പി പ്രവർത്തിപ്പിക്കേണ്ടിടത്ത് സ്ത്രീരോഗ വിഭാഗത്തിലെ ഡോ ക്ടർമാരെ രാത്രി ജോലിക്ക് വിടുന്നതും ഒ പി മുടങ്ങാൻ കാരണ മാകുന്നുണ്ട്. ആർ എം ഒയുടെ ഇത്തരം നടപടികൾക്കെതിരെ നേരത്തെയും ആക്ഷേപമുയർന്നിരുന്നു. എന്നാൽ ആശുപത്രിയെ നിയന്ത്രിക്കുന്ന തിരൂര ങ്ങാടി നഗരസഭയുടെ ഭാഗത്ത് നിന്നോ അധികൃതരുടെ ഭാഗത്ത് നിന്നോ ഇത്തരം സംഭവങ്ങ ൾ അറിഞ്ഞതായി ഒരുഭാവവുമില്ല. 


ഡോക്ടർമാർക്ക് അനുകൂല മായാണ് പലപ്പോഴും ഇവരുടെ നിലപാട് ഉണ്ടാകാറുള്ളത്. സ്വകാര്യ ആശുപത്രിക്കാരെ സഹായിക്കുന്ന ലോബിയായി ഇത്തരക്കാർ മാറിയിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.

Post a Comment

Thanks

أحدث أقدم
Moonniyur Vartha