പന്ത്രണ്ടാം ദിവസം ഇസ്രായേല്‍ - ഇറാന്‍ വെടിനിര്‍ത്തല്‍; ട്രംപിന്റെ പ്രഖ്യാപനം ഖത്തറിലെ യു.എസ് സൈനികകേന്ദ്രം ഇറാന്‍ ആക്രമിച്ചതിന് പിന്നാലെ

 


വാഷിങ്ടൺ: ഇസ്രയേലും ഇറാനും പൂർണമായ വെടിനിർത്തലിലെത്തിയെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപ്. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്.


എല്ലാവർക്കും അഭിനന്ദനം, ഇസ്രയേലും ഇറാനും പൂർണമായ വെടിനിർത്തലിന് സമ്മതിച്ചതായും ഇരുരാജ്യങ്ങളും അവരുടെ അന്തിമദൗത്യങ്ങൾ പൂർത്തിയാക്കിയശേഷം ഏകദേശം ആറുമണിക്കൂറിനുള്ളിൽ വെടിനിർത്തൽ തുടരുമെന്നും ഇറാനാകും ആദ്യം വെടിനിർത്തുകയെന്നുമാണ് ട്രംപ് അറിയിച്ചത്. 24 മണിക്കൂറിന് ശേഷം യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി കണക്കാക്കുമെന്നും ട്രംപ് അറിയിച്ചു.


സംഘർഷം അവസാനിപ്പിക്കുന്നതിൽ ഇരുരാജ്യങ്ങളെയും അദ്ദേഹം പ്രശംസിക്കുകയുംചെയ്‌തു. അതേസമയം, ട്രംപിന്റെ പ്രഖ്യാപനത്തോട് ഇസ്രയേലേ ഇറാനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Post a Comment

Thanks

أحدث أقدم