തിരൂരങ്ങാടി: ഒ.യു.പി സ്കൂളിൽ അറബിക് ഭാഷാ ക്ലബ്ബ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അറബി ഭാഷയുടെ പ്രാധാന്യം വിദ്യാർത്ഥികളിലേക്ക് എത്തിക്കുക, ഭാഷ പഠിക്കാനുള്ള താല്പര്യം വളർത്തുക, അറബി സംസ്കാരത്തെക്കുറിച്ച് അവബോധം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്ലബ്ബിന് രൂപം നൽകിയത്.
ചടങ്ങിൻ്റെ ഉദ്ഘാടനം പി. അഷ്റഫ് മാസ്റ്റർ നിർവ്വഹിച്ചു. ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂൾ അറബിക് അധ്യാപകൻ മുനീർ താനാളൂർ മുഖ്യതിഥിയായി പങ്കെടുത്തു.ക്ലബ്ബിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും, അറബി ഭാഷ വെറുമൊരു ഭാഷയല്ലെന്നും അത് സമ്പന്നമായൊരു ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും താക്കോലാണെന്നും കുട്ടികളെ ഓർമ്മിപ്പിച്ചു. ആയിരക്കണക്കിന് വർഷം പഴക്കമുള്ള ഈ ഭാഷ ശാസ്ത്രം, ഗണിതം, വൈദ്യം തുടങ്ങിയ മേഖലകളിൽ അറബി പണ്ഡിതർ നൽകിയ സംഭാവനകളാൽ സമ്പന്നമാണ്. ഇന്ന് 40 കോടിയിലധികം ആളുകൾ സംസാരിക്കുന്നതും ഐക്യരാഷ്ട്രസഭ അംഗീകരിച്ച ആറ് ഔദ്യോഗിക ഭാഷകളിൽ ഒന്നുമാണെന്നും അദ്ദേഹം തൻ്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
ക്ലബ്ബ് കൺവീനർ ഫാത്തിമ മർവ്വ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥി പ്രതിനിധികളായ കെ.ഫാത്തിമ മറിയം, കെ. അനിഷ്ബ,എസ്.ആർ.ജി കൺവീനർ വി.കെ.സിദ്ധീഖ് മാസ്റ്റർ, സഫിയ ടീച്ചർ, വി. അലി മാസ്റ്റർ, അറബിക് കൺവീനർ കരുവാടി മുഹമ്മദ് മാസ്റ്റർ, ശബ്ന ടീച്ചർ, സൈനബർ ടീച്ചർ എന്നിവർ പ്രസംഗിച്ചു. ശേഷം ക്ലബ്ബ് വിദ്യാർത്ഥികളുടെ കലാപരിപടികളും അരങ്ങേറി.
ഫോട്ടോ
തിരൂരങ്ങാടി ഒ.യു.പി. സ്കൂൾ അറബിക് ക്ലബ്ബ് ഉദ്ഘാടനം പ്രധാനധ്യാപകൻ പി.അഷ്റഫ് മാസ്റ്റർ നിർവ്വഹിക്കുന്നു.
Post a Comment
Thanks