സതമസ്ത തേഞ്ഞിപ്പലം മേഖലാ പണ്ഡിത സംഗമം സമാപിച്ചു


തേഞ്ഞിപ്പലം : സമസ്ത സെൻ്റിനറിയുടെ ഭാഗമായി തേഞ്ഞിപ്പലം മേഖലയിൽ നടന്ന പണ്ഡിത സംഗമവും ജനറൽ ബോഡിയും  ചേളാരി സ്മാർട്ട് ഓഡിറ്റോറിയത്തിൽ പ്രസിഡണ്ട് സയ്യിദ് ഹുസൈൻ ജമലുല്ലൈലി അസ്സഖാഫി കടലുണ്ടിയുടെ അദ്ധ്യക്ഷതയിൽ സയ്യിദ്    ഹബീബ് തുറാബ് സഖാഫി ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി അഹമ്മദ് അബ്ദുള്ള അഹ്സനി ചെങ്ങാനി യുടെ ആമുഖത്തിനു ശേഷം ഇന്നാ മഅ്മൂറൂന  ബി മുഹാജറതിഹിം എന്ന വിഷയം അധികരിച്ച് ജില്ലാ ജോ:സെക്രട്ടറി ഇബ്രാഹീം ബാഖവി മേൽമുറി ക്ലാസ്സെടുത്തു 

 സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി ചേളാരി,അബ്ദുള്ള ഫൈസി പെരുവള്ളൂർ,മുഹമ്മദ് ബാഖവി ചേലേമ്പ്ര സത്താർ കാമിൽ സഖാഫി മൂന്നിയൂർ, മജീദ് അഹ്സനി ചെങ്ങാനി, സംബന്ധിച്ചു ബഷീർ അഹ്സനി കൂമണ്ണ സ്വാഗതവും മൂസക്കോയ അഹ്സനി പരപ്പനങ്ങാടി നന്ദിയും പറഞ്ഞു

Post a Comment

Thanks

Previous Post Next Post