പ്ലസ്ടു വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ.



  താമരശ്ശേരിയിൽ വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. താമരശ്ശേരി അണ്ടോണ ആശാരിക്കണ്ടി മുഹമ്മദ് ഷംനാദ് (17) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഇന്നലെ രാത്രിയിൽ വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബാലുശ്ശേരി ശിവപുരം ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്. പിതാവ് മാനിപുരം പടിപുരക്കൽ മജീദ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Thanks

أحدث أقدم