ഏ ആർ നഗർ : ഇരുമ്പുചോല എ യുപി സ്കൂളിൽ ബലിപെരുന്നാൾ ആഘോഷംസമുചിതമായി സംഘടിപ്പിച്ചു.പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ നേതൃത്വത്തിൽ ആശംസ കാർഡുകൾ തയ്യാറാക്കൽ,മൈലാഞ്ചിയിടൽ മത്സരം എന്നിവ നടന്നു.
പരിപാടികൾ സ്കൂൾ പ്രധാനധ്യാപിക ജി.സുഹ്റാബി ഉദ്ഘാടനം ചെയ്തു. നുസൈബ കാപ്പൻ ,ഹൈഫ അമീർ , ആയിശ ഷെയ്ഖ, ഫാരിസ, എന്നിവർ സംസാരിച്ചു.ഒന്നാം ക്ലാസിലെ കുരുന്നുകളുടെ നേതൃത്വത്തിൽ നടന്ന ചോല കാണൽ നടത്തം ആവേശമായി.
ശിഫാ സീനത്ത്,എൻ. നജ്മ , തസ്ലീമ , സമിയ്യ, സി.എച്ച് മുനീറ, സി. അർഷദ് എന്നിവർ നേതൃത്വം നൽകി.വിജയികൾക്ക് വി.എസ് അമ്പിളി,എം. ഫസീല, പി. ഇസ്മായിൽ,പി.ടി അനസ്, കെ.ടി അഫ്സൽ,തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
إرسال تعليق
Thanks