ഇടുക്കി | പോലീസ് സ്റ്റേഷനിൽ ഒളി ക്യാമറ വച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ പോലീസുകാരൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ പൊലീസുകാരൻ വൈശാഖാണ് പിടിയിലായത്. സ്റ്റേഷനോട് ചേർന്ന് വനിതാ പോലീസുകാർ വസ്ത്രം മാറുന്ന സ്ഥലത്താണ് ഒളി ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയത്. കഴിഞ്ഞ ഏഴു മാസത്തോളമായി ഇയാൾ ഇത്തരത്തിൽ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നാണ് വിവരം.
കഴിഞ്ഞദിവസമാണ് സംഭവം പുറത്തറിയുന്നത്. ഒളിക്യാമറയിൽ പകർത്തിയ നഗ്ന ചിത്രങ്ങൾ അയച്ച് ഒരു വനിതാ ഉദ്യോഗസ്ഥയെ വൈശാഖ് ഭീഷണിപ്പെടുത്തി. തുടർന്ന് പോലീസ് ഉദ്യോഗസ്ഥ വനിതാ സെല്ലിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ വനിതാ സെല്ലിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ വൈശാഖിനെ അറസ്റ്റ് ചെയ്യുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ നേരത്തെ ജോലി ചെയ്തിട്ടുള്ള കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെയും നഗ്നചിത്രങ്ങൾ ഇയാൾ പകർത്തിയതായി കണ്ടെത്തിയത്. സ്റ്റേഷനിൽ വനിതാ ഉദ്യോഗസ്ഥർ വസ്ത്രം മാറുന്നതിന് ഏർപ്പെടുത്തിയ റൂമിൽ ഒളിക്യാമറ വെക്കുകയും ഇത് മൊബൈലിൽ കണക്ട് ചെയ്യുകയുമായിരുന്നു ഇയാൾ. തുടർന്നാണ് സൈബർ കുറ്റം ഉൾപ്പെടെ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
Post a Comment
Thanks