കൊടിഞ്ഞി:എം.എ ഹയർസെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
ലഹരി വിരുദ്ധ അസംബ്ലി, സന്ദേശങ്ങൾ, പ്രതിജ്ഞ,മൽസരങ്ങൾ, ലഹരി വിരുദ്ധ റാലി, പോസ്റ്റർ പ്രദർശനം , സമ്മാന വിതരണം, എസ് .പി.ജി സമർപ്പണം എന്നീ വിവിധ പരിപാടികളോടെയാണ് ആദരിച്ചത്.
ലഹരി സർവ്വ നാശത്തിലേക്കും എത്തിക്കുമെന്നും ഒരു തലമുറയെ തന്നെ ഇല്ലായ്മ ചെയ്യുമെന്നും ഒന്നടങ്കം ഉദ്ഘോഷിച്ചു.
രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അസംബ്ലി പത്തൂർ സാഹിബ് ഹാജി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ നജീബ് മാസ്റ്റർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഫൈസൽ തേറാമ്പിൽ,സദർ മുഅല്ലിം സൽമാനുൽ ഫാരിസ് ബാഖവി, എസ് .പി.ജി കൺവീനർ മുഹമ്മദലി മാസ്റ്റർ എന്നിവർ സംസാരിച്ചു..ചടങ്ങിൽ
മുഖ്യമന്ത്രി യുടെ സന്ദേശം എട്ടാം ക്ലാസ്സ് വിദ്യാർഥി ഹരിഹരൻ വായിച്ചു.പത്താം ക്ലാസ് വിദ്യാർഥിനി ഷഹാന തെസ്നി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പത്താം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഷിഫ്ന തെസ്നി, എട്ടാം ക്ലാസ്സ് വിദ്യാർഥിനി ഷിബ് ല വിവിധ ഭാഷകളിൽ സന്ദേശം കൈമാറി.
സ്കൂളിൽ പുതുതായി രൂപീകരിച്ച എസ്.പി.ജിയുടെ പ്രഖ്യാപനവും കംപ്ലൈന്റ് ബോക്സ് സമർപ്പണവും സ്കൂൾ സെക്രട്ടറി പത്തൂർ സാഹിബ് ഹാജി നിർവഹിച്ചു.
ചടങ്ങിൽ സയൻസ് ക്ലബ് നടത്തിയ പോസ്റ്റർ രചന,കാപ്ഷൻ രചന മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം നടത്തി.
വൈസ് പ്രിൻസിപ്പൽ റഷീദ ടീച്ചർ,എച്ച്.ഒ.ഡി മാരായ ഗിൽഷ ടീച്ചർ, ആര്യ രാജെന്ദ്രൻ എന്നിവർ പങ്കെടുത്തു.
ഉച്ചയ്ക്ക് ശേഷം നടന്ന ലഹരി വിരുദ്ധ റാലി വളരെ ശ്രദ്ധേയമായി.സ്കൂൾ യൂണിറ്റ് ക്ലബുകളായ സ്കൗട്ട് ആന്റ് ഗൈഡ്,ജെ.ആർ.സി , തഖ് വിയ ,കബ്ബ്,ബുൾ ബുൾ,സകൈറ്റിംങ്ങ് വിദ്യാർഥികളും യൂണിറ്റ് അധ്യാപകരും പങ്കെടുത്ത റാലി തോരാതെ പെയ്ത മഴയിലും കനത്ത പ്രതിഷേധ മുദ്രാവാക്യമുയർത്തി വിദ്യാർത്ഥികൾ ശക്തമായി ലഹരി ക്കെതിരെ തെരുവിൽ ഇറങ്ങി.റാലിക്ക് പ്രിൻസിപ്പൽ നജീബ് മാസ്റ്റർ,സ്കൂൾ യൂണിറ്റ് മാസ്റ്റർ ഫൈസൽ തേറാമ്പിൽ , വൈസ് പ്രിൻസിപ്പൽ റഷീദ ടീച്ചർ , സദർ മുഅല്ലിം സൽമാനുൽ ഫാരിസ് ബാഖവി,മറ്റു യൂണിറ്റ് അധ്യാപകർ എന്നിവർ നേതൃത്വം നൽകി.
സ്കൂൾ ജെ.ആർ.സി യൂണിറ്റ് ക്ലാസുകളിൽ ഉദ്ബോധനം നടത്തി.ക്ലബ്ബ് വിദ്യാർഥിനികൾ നേതൃത്വം നൽകി.
إرسال تعليق
Thanks