കടച്ചക്ക | അറിയേണ്ട കാര്യങ്ങൾ


കേരളത്തിലെ മണ്ണിനും കാലാവസ്ഥയ്ക്കും യോജിച്ചതാണ് കടച്ചക്ക കൃഷി. കേരളത്തിൽ കാണപ്പെടുന്ന നീർവാർച്ചയുള്ള ചുവന്ന മണ്ണ് ഈ കൃഷിക്ക് ഏറെ അനുയോജ്യമായി കണ്ടുവരുന്നു. ലോകത്തിലാകമാനം 𝟭𝟱𝟬ലേറെ കടച്ചക്ക ഇനങ്ങളുണ്ട്. വേരിൽ നിന്നും മുളപ്പിച്ചും, ബഡ്ഡിങ് ഗ്രാഫ്റ്റിംഗ് തുടങ്ങിയ രീതികൾ അവലംബിച്ചും കുരുവിൽ നിന്ന് തൈകൾ ഉൽപാദിപ്പിച്ചും കൃഷി ആരംഭിക്കാം.


കേരളത്തിൽ നിലവിലുള്ള ലഭ്യമായ കുരുവുള്ള കടച്ചക്കയ്ക്ക് വേണ്ടത്ര രുചിയോ സ്വീകാര്യതയോ കിട്ടുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം തൈകളാണ് നഴ്സറികളിൽ നല്ല ഇനങ്ങൾ ഗ്രാഫ്റ്റ് ചെയ്യുന്നതിന് ഉപയോഗിക്കുന്നത്. വിശ്വസനീയ നഴ്സറികളിൽ നിന്നും ലഭിക്കുന്ന തൈകൾ കൃഷിയിറക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാം.


വേരിൽ നിന്ന് തൈകൾ ഉല്പാദിപ്പിക്കുന്ന രീതിക്ക് പൊതുവേ സ്വീകാര്യത കൂടിവരികയാണ്. മരത്തിനോട് ചേർന്ന തള്ളവിരലിന്റെ വലിപ്പമുള്ള വേരുകൾ തെരഞ്ഞെടുപ്പ് 𝟭𝟱 മുതൽ 𝟮𝟬 സെൻറീമീറ്റർ നീളത്തിൽ മുറിച്ചെടുക്കണം. അതിനുശേഷം മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ 𝟭:𝟭:𝟭 എന്ന അനുപാതത്തിൽ പ്രത്യേകം ചേർത്ത മിശ്രിതത്തിൽ വേരിനു മുകളിൽ മണ്ണിൻറെ നേരിയ പടലം വരുന്ന രീതിയിൽ കിടത്തിപ്പാക്കുക. തുടർന്ന് നനച്ചു കൊടുക്കുകയും വേണം. തൈ മുളച്ച് 𝟯𝟬 സെൻറീമീറ്റർ ഉയരം എത്തുമ്പോൾ മാറ്റി നടാം. 𝟯 അടി സമചതുരത്തിലും അത്രതന്നെ ആഴത്തിലും കുഴിയെടുത്ത് മേൽമണ്ണും ജൈവവളങ്ങൾ ചേർത്ത് തൈകൾ നടാവുന്നതാണ്. തടത്തിൽ വെള്ളം കെട്ടിനിൽക്കുന്നത് മരത്തിന് ദോഷകരമാണ്. എന്നാൽ മണ്ണിൽ ഈർപ്പം നിലനിർത്താനും ശ്രദ്ധിക്കണം. കടപ്ലാവുകളിൽ വൻതോതിൽ കായ പൊഴിയൽ ഇപ്പോൾ കണ്ടുവരുന്നുണ്ട്. ഇതിന് കാരണം മണ്ണിലുള്ള ചില ഘടകങ്ങളുടെ അഭാവമാണ്.


കായ പൊഴിയൽ കൂടുതലായാൽ പൊട്ടാഷ് മണ്ണിൽ ചേർത്തു കൊടുക്കാൻ മറക്കരുത്. കടച്ചക്ക കൃഷിയിൽ വളപ്രയോഗം പൊതുവേ നൽകാറില്ലെങ്കിലും ഇതു നടത്തിയാൽ മികച്ച ഉൽപാദനം സാധ്യമാക്കാം. പൊതുവെ കീടബാധ ഈ കൃഷിയിൽ ഉണ്ടാകാറില്ല. വർഷത്തിലൊരിക്കൽ കാലി വളങ്ങൾ പുതുമഴയ്ക്ക് മുന്നോടിയായി നൽകാം. ഏകദേശം നാല് അഞ്ച് വർഷത്തിനുള്ളിൽ തന്നെ കായ്ഫലം ലഭിക്കും.

Post a Comment

Thanks

أحدث أقدم
Moonniyur Vartha