ചേളാരി: കൂരിയാട് തകർന്ന ദേ ശീയപാതയിൽ നിന്നുള്ള മണ്ണ് പാണമ്പ്രയിലെ ജനജീവിതം ദുഃസ്സഹമാക്കുന്നു.
ദിവസങ്ങളായി പാണമ്പ്രയിലെ സർവീസ് റോഡ് ചെളിക്കുളമായി മാറിയിട്ടുണ്ട്. കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ദുരിതമാ യിരിക്കുകയാണിത്.
നിലവിലെ സർവീസ് റോഡിന്റെ പുനക്രമീകരണത്തിനും മേൽപ്പാല നിർമാണ പ്രവർത്തനങ്ങൾക്കുമായി കൂരിയാട്ട് നിന്നുള്ള മണ്ണ് ടൺകണക്കിന് ടിപ്പർ ലോറികളിലാണ് പാണമ്പ്രയിലെ പഴയവളവിലെ അപകടകരമായ കൊക്ക നികത്തിയ സ്ഥലത്തേക്ക് കൊണ്ടു വരുന്നത്.
എന്നാൽ ഈ മണ്ണ് സർവീസ് റോഡിന് സമീപം കൂട്ടിയിട്ടിരിക്കുകയാണ്. ലോറികൾ ഇതുവഴി കടന്നുപോകുമ്പോൾ മൺതരികൾ തെറിച്ച് സർവീ സ് റോഡിൽ നിറയുന്നു.
മഴ പെയ്തപ്പോൾ തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡ് പൂർണമായും ചെളിയിൽ മുങ്ങിയ അവസ്ഥയിലാണ്. റോഡ് പൂർണമായും ചെളിക്കെണിയായതോടെ വാഹന ങ്ങൾക്കും സുഗമമായി സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്.
മണ്ണ് കോഴിക്കോട് വിമാന ത്താവളത്തിന്റെ വിപുലീകരണ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്താമെന്ന അഭി പ്രായവുമുണ്ട്.
ഈ കാര്യമുണർത്തി നേരത്തെ ഗൾഫ് റിട്ടേണിംഗ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ചൊക്ലി ബീരാൻഹാജി ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിരുന്നു
إرسال تعليق
Thanks