പരപ്പനങ്ങാടി:
പാലത്തിങ്ങൽ കൊട്ടന്തല റോഡിൽ 20, 21 ഡിവിഷനുകളിലൂടെ കടന്ന് പോകുന്ന വാലാൻ തോടിന് ഇരുവശത്തും കൈവരി ഇല്ലാത്തത് അപകട ഭീഷണി ഉയർത്തുന്നു.
റോഡിനോട് ചേർന്ന ഭാഗത്ത് കൈവരി സ്ഥാപിക്കേണ്ടത് അനിവാര്യമാണ്.
സ്കൂൾ കുട്ടികളും നാട്ടുകാരും മറ്റും ആണ്
ഇതുവഴി ദിവസേന കടന്നുപോകുന്നത്. അപകടം പതിയിരിക്കുന്ന ഈ തോടിന് ഇരുവശത്തും അടിയന്തിരമായി കൈവരി വെച്ച് ജനങ്ങളുടെ ആശങ്കക്ക് പരിഹാരം കാണണമെന്ന് പൊതു പ്രവർത്തകനും ഐ.എൻ.എൽ നേതാവുമായ പി.വി.ശംസുദ്ദീൻ ആവശ്യപ്പെട്ടു.
Post a Comment
Thanks