ബാ​ഗിൽ കടത്തും, വിവിധ ദിവസങ്ങളിലായി മോഷ്ടിച്ചത് 75,000 രൂപയുടെ ഏലക്ക; സിസിടിവി നോക്കി ജീവനക്കാരെ പൊക്കി


  തൊടുപുഴ : ഇടുക്കി കുഴിത്തൊളുവിലെ ഏലക്ക വ്യാപാര സ്ഥാപനത്തിൽ നിന്നു ഏലക്ക മോഷ്ടിച്ച ജീവനക്കാർ പിടിയിൽ. തമിഴ്നാട് തേനി ഉത്തമപാളയം സ്വദേശികളായ മുത്തു, അളകരാജ എന്നിവരാണ് അറസ്റ്റിലായത്. വിവിധ ദിവസങ്ങളിലായി 75,000ത്തിൽ അധികം രൂപയുടെ ഏലക്കയാണ് ഇവർ മോഷ്ടിച്ചത്.


കുഴിത്തൊളു നിരപ്പേൽ കടയിലെ സ്ഥാപനത്തിലാണ് മോഷണം നടന്നത്. ജീവനക്കാർ ജോലിയ്ക്ക്‌ എത്തുമ്പോൾ കൊണ്ടുവരുന്ന ബാഗിൽ ഏലക്ക മോഷ്ടിച്ചു കടത്തുകയായിരുന്നു. കടയിൽ എത്തുന്ന ഏലക്കയുടെ അളവിൽ സംശയം തോന്നിയ വ്യാപാരി സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.

ബാഗിൽ കടത്താൻ ശ്രമിച്ച അഞ്ച് കിലോ ഏലക്കായുമായി ഇവരെ പിടികൂടി പൊലീസിൽ ഏൽപ്പിയ്ക്കുകയായിരുന്നു. കമ്പംമെട് പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ വിശദമായ പരിശോധനയിൽ ഒരു മാസത്തിനിടെ വിവിധ ദിവസങ്ങളിലായി 30 കിലോ ഏലക്ക മോഷ്ടിച്ചതായി കണ്ടെത്തി. പ്രതികളെ റിമാൻഡ് ചെയ്തു.

Post a Comment

Thanks

أحدث أقدم