ദുബായിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; 3,500ൽ അധികം താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു


ദുബായ്: മറീനയിലെ 67 നില കെട്ടിടത്തിൽ വൻ തീപിടിത്തം മുണ്ടായതായി ദുബായ് മീഡിയ ഓഫീസ് (ഡിഎംഒ).


വെള്ളിയാഴ്ച അർധരാത്രിയോടെയാണ്‌ തീപിടിത്തമുണ്ടായത്‌. എമര്‍ജന്‍സി റെസ്പോൺസ് സംഘങ്ങള്‍ കെട്ടിടത്തില്‍ നിന്ന് താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. കെട്ടിടത്തിലെ 764 അപ്പാർട്ടുമെന്റുകളിൽ നിന്നുള്ള 3,820 താമസക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി ഡിഎംഒ അറിയിച്ചു. ആറ് മണിക്കൂറിനുള്ളില്‍ ദുബൈ സിവില്‍ ഡിഫന്‍സ് സംഘം തീപിടിത്തം നിയന്ത്രണ വിധേയമാക്കി.


കെട്ടിടത്തിലെ താമസക്കാരുടെ സുരക്ഷമുൻനിർത്തിക്കൊണ്ട്‌ അധികൃതർ താൽക്കാലിക താമസസ്ഥലം ഒരുക്കുന്നതിനായുള്ള ശ്രമങ്ങൾ നടത്തിവരികയാണ്‌. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല."

Post a Comment

Thanks

أحدث أقدم