തിരൂരങ്ങാടി: തിരുവാതിര ഞാറ്റുവേലയുടെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെ ഞാറ്റുവേല ചന്തയും കര്‍ഷകസഭയും ജൂലൈ 1 ന് രാവിലെ 9:30 ന് ചന്തപ്പടിയിലെ കൃഷിഭവനില്‍ സംഘടിപ്പിക്കുവാന്‍ കാര്‍ഷിക വികസന സമിതിയോഗം തീരുമാനിച്ചു.
ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. തെങ്ങിലെ സംയോജിത വളപ്രയോഗത്തെക്കുറിച്ചും, സമഗ്ര പച്ചക്കറി ഉല്‍പ്പാദനത്തിന്റെ ഭാഗമായി പച്ചക്കറി കൃഷിയെ കുറിച്ചും ഹൈഡ്രോപോണിക്‌സ് കൃഷിരിതീയും സംബന്ധിച്ച് ബോധവത്കരണം നല്‍കും. സ്ഥലം മാറിയ കൃഷിഓഫീസര്‍ പി.എസ് ആരുണിക്ക് യാത്രയയപ്പ് നല്‍കി.
ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി, ഇഖ്ബാല്‍ കല്ലുങ്ങല്‍, കൃഷിഓഫീസര്‍ എസ്, കെ അപർണ സംസാരിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

إرسال تعليق
Thanks