19 പേരെ കടിച്ച തെരുവുനായ ചത്തു

നായകൾക്ക് പ്രതിരോധ കുത്തിവെപ്പ് തുടങ്ങി


കോഴിക്കോട് : കഴിഞ്ഞദിവസം നഗരത്തിൽ

കുട്ടികളെയുൾപ്പെടെ കടിച്ച തെരുവുനായ ചത്തു. കോർപ്പറേഷൻ്റെ പൂളക്കടവിലുള്ള എബിസി സെന്ററിൽ നിരീക്ഷണത്തിലായിരുന്ന നായ വ്യാഴാഴ്ച്‌ച രാവിലെയാണ് ചത്തത്. നായക്ക് പേവിഷബാധയുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. പരിശോധനാഫലം വെള്ളിയാഴ്ച പുറത്തുവരും.

ചൊവ്വാഴ്ച‌ രാവിലെമുതൽ രാത്രിവരെയുള്ള സമയത്ത് നഗരത്തിന്റെ വിവിധഭാഗങ്ങളിൽനിന്നായി നായ 19 പേരെയാണ് കടിച്ചത്.

പിഞ്ചുകുഞ്ഞിനും സ്‌കൂൾ കുട്ടികൾക്കുമെല്ലാം കടിയേറ്റു. തുടർന്ന് ബുധനാഴ്‌ച അശോകപുരം ഭാഗത്തുനിന്ന് കോർപ്പറേഷൻ്റെ കീഴിലുള്ള നായപിടിത്തക്കാർ നായയെ പിടികൂടി.

നായ മറ്റുനായകളെയും കടിച്ചിരിക്കാൻ സാധ്യതയുണ്ട്. അതിനാൽ നഗരത്തിലെ നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി.


ഓരോ ഭാഗങ്ങളിലായിട്ടായിരിക്കും കുത്തിവെപ്പെന്ന് കോർപ്പറേഷൻ വെറ്റിനററി സർജൻ ഡോ. വി.എസ്. ശ്രീഷ്മ പറഞ്ഞു.

Post a Comment

Thanks

Previous Post Next Post