വിവിധ തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു… ജൂലൈ 16 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം


വിവിധ തസ്തികകളിലേക്ക് കേരള പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി) അപേക്ഷ ക്ഷണിച്ചു. 90 മുതൽ 174/ 2025 വരെ കാറ്റഗറിയിലുള്ള തസ്തികകളിലേക്കാണ് നിയമനം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ജൂൺ 17ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭിക്കും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈനിൽ ജൂലൈ 16 വരെ അപേക്ഷ സമർപ്പിക്കാം. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയാണ് അപേക്ഷിക്കേണ്ടത്. തസ്തികകൾ ചുവടെ:


ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): അസിസ്റ്റന്റ് പ്രഫസർ -ബയോകെമിസ്ട്രി, മൈക്രോ ബയോളജി, ന്യൂറോ സർജറി (മെഡിക്കൽ വിദ്യാഭ്യാസം), ജനറൽ മാനേജർ (മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ), നോൺ വൊക്കേഷനൽ ടീച്ചർ -ഇംഗ്ലീഷ് (എൽ.പി/ യു.പി സ്കൂൾ അധ്യാപകരിൽനിന്ന് തസ്തികമാറ്റം വഴി) (വി.എച്ച്.എസ്.ഇ) ലെക്ചറർ-ടൂൾ ആൻഡ് ഡൈ എൻജിനീയറിങ് (സാ​ങ്കേതികവകുപ്പ്), അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്​പെക്ടർ (ഇലക്ട്രിക്കൽ ഇൻസ്​പെക്ടറേറ്റ്), അസിസ്റ്റന്റ് എൻജീനിയർ -സിവിൽ (ഹൗസിങ് ബോർഡ്), ഫോർമാൻ (വാട്ടർ ട്രാൻസ്​പോർട്ട്), ജൂനിയർ ഇൻസ്ട്രക്ടർ (ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം) (വ്യവസായിക പരിശീലനം) മീഡിയമേക്കർ (ഡ്രഗ്സ് കൺട്രോൾ), ടെക്നീഷ്യൻ -ഗ്രേഡ് 2 (ഇലക്ട്രീഷ്യൻ) (ജനറൽ & സൊസൈറ്റി കാറ്റഗറി), (കെ.സി.എം.എം.എഫ്), ജനറൽ മാനേജർ (പ്രോജക്ട്) (കയർഫെഡ്), ഫിഷറീസ് അസിസ്റ്റന്റ് (ഫിഷറീസ് വകുപ്പ്), കോൾക്കർ (ജലഗതാഗതം), ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (പൗൾട്രി ഡെവലപ്മെന്റ് കോർപറേഷൻ), എൽ.ഡി ടൈപ്പിസ്റ്റ് (സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികൾ/ കോർപറേഷനുകൾ/ ബോർഡുകൾ).


ജനറൽ റിക്രൂട്ട്മെന്റ് (ജില്ലതലം): ഹൈസ്കൂൾ ടീച്ചർ (മലയാളം -തസ്തികമാറ്റം വഴി) തിരുവനന്തപുരം, പാലക്കാട്; അറബിക് (തസ്തികമാറ്റം വഴി) -കാസർകോട്; സംസ്കൃതം (തസ്തികമാറ്റം വഴി), തൃശൂർ, കണ്ണൂർ; ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ -അറബിക് (യു.പി.എസ്), കണ്ണൂർ; അറബിക് (തസ്തികമാറ്റം വഴി), കണ്ണൂർ; ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) -എൽ.പി.എസ്, കൊല്ലം, മലപ്പുറം, വയനാട്, കണ്ണൂർ, പാലക്കാട്; എൽ.പി സ്കൂൾ ടീച്ചർ (മലയാളം മാധ്യമം) (തസ്തികമാറ്റം വഴി നിയമനം) കൊല്ലം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കണ്ണൂർ (വിദ്യാഭ്യാസം). കമ്പ്യൂട്ടർ ഗ്രേഡ് -2, കോട്ടയം (അച്ചടിവകുപ്പ്); സാഡ്‍ലർ (വിമുക്ത ഭടന്മാരിൽനിന്ന്) തൃശൂർ (എൻ.സി.സി); ആയ -പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് (വിവിധം) ഇലക്ട്രിസിറ്റി വർക്കർ, തൃശൂർ (തൃശൂർ കോർപറേഷൻ)

Post a Comment

Thanks

Previous Post Next Post