മൂന്നിയൂർ പഞ്ചായത്ത് 14-ാം വാർഡ് മുസ്ലിം ലീഗിന് പുതിയ നേത്രത്വം .

 


മൂന്നിയൂർ:പഞ്ചായത്തിൽ പുതിയ വാർഡ് വിഭജനം നടന്നതിൻ്റെ അടിസ്ഥാനത്തിൽ മുഴുവൻ വാർഡിലും മുസ്ലിം ലീഗ് കമ്മറ്റികൾ രൂപികരിക്കുന്നതിൻ്റെ ഭാഗമായി മൂന്നിയൂർ പഞ്ചായത്ത്  14-ാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി രൂപീകരിച്ചു. 


 ഭാരവാഹികളായി കുന്നുമ്മൽ കോയമോൻ (പ്രസിഡണ്ട്), അസീസ് എടശ്ശേരി, സിദ്ധീഖ്മണക്കടവൻ, ഖാലിദ് മാളിയേക്കൽ, (വൈസ് പ്രസിഡണ്ട്മാർ), സ്റ്റാർ മുഹമ്മദ് (ജനറൽ സെക്രട്ടറി),മുഹമ്മദ് കുട്ടി പേച്ചേരി, നാസർ പുറ്റേക്കാട്ട്, കോയ പി.പി.  (സെക്രട്ടറിമാർ ) , പുളിക്കൽ കരിം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.


പുളിക്കൽ കരീമിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ. അസിസ് ഉൽഘാടനം ചെയ്തു. കമ്മറ്റി രൂപീകരണത്തിന് പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഹൈദർ. കെ. മൂന്നിയൂർ നേതൃത്വം നൽകി. പഞ്ചായത്ത് MSF ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി.പി. അൽതാഫിനും വള്ളിക്കുന്ന് മണ്ഡലം MSF ട്രഷറർ ആയി തിരഞ്ഞെടുത്ത പി.പി. ഹസീബിനും, നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുഹമ്മദ് ഹിജാസ് വി.പി.ക്കും വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയായി മികച്ച പ്രവർത്തനം നടത്തിയ കെ.ഷബീറിനും വാർഡ് മുസ്ലിം ലീഗ് കമ്മറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു. ഷബീർ കെ. സ്വാഗതവും സ്റ്റാർ മുഹമ്മദ് നന്ദിയും പറഞ്ഞു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post