പുതിയ തൊഴിൽ സ്ഥാപനത്തിൽ ചേരുമ്പോഴുള്ള Employment ബോണ്ട്‌ നിയമപരമാണോ ?

 


ന്യൂ  ജനറേഷൻ സ്ഥാപനങ്ങൾ  ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് മുന്നോടിയായി  അവരെക്കൊണ്ട് നിർബന്ധിച്ച് ബോണ്ട് ഒപ്പിടിപ്പി ക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്.  ഈ ബോണ്ട് കാണിച്ച് ഉദ്യോഗാർത്ഥികളെ പേടിപ്പിച്ച്  സ്ഥാപനത്തിൽ പണിയെടുപ്പിക്കുന്ന  HR വിഭാഗവും  ഉണ്ട്.

 എന്നാൽ ഇന്ത്യൻ കോൺട്രാക്ട് ആക്ട് പ്രകാരം അനാവശ്യ സ്വാധീനം, വഞ്ചന, തെറ്റിദ്ധരിപ്പിക്കൽ എന്നിവയൊന്നുമില്ലാതെ തൊഴിലാളി സ്വമനസ്സാലെയുള്ള സമ്മതത്തോടുകൂടി സ്ഥാപനത്തിന് സമർപ്പിക്കുന്ന  Employment ബോണ്ടുകൾ നിയമപരമാണ്. തെറ്റിദ്ധരിപ്പിച്ച്  ഉണ്ടാക്കിയെടുക്കുന്ന ഉടമ്പടികൾ  നിയമവിരുദ്ധമാണെന്ന് അർത്ഥം.  ഉടമ്പടികളിൽ ഒപ്പിടുന്നതിനു മുമ്പ്  അതിന്റെ കോപ്പി  ഉദ്യോഗാർത്ഥികൾ വാങ്ങി സൂക്ഷിക്കണം. തരാൻ തയ്യാറായില്ലെങ്കിൽ ഭാവിയിൽ ചതി ഉണ്ടാകും എന്ന് കരുതിയിരിക്കുക.



വിവിധ കോടതികളുടെ  വിധികൾ പ്രകാരം  തൊഴിലുടമ ന്യായമായ ഒരു തുക സ്ഥാപനം  പരിശീലനത്തിനു വേണ്ടി ചിലവഴിച്ചിട്ടുണ്ടെങ്കിൽ Employment ബോണ്ടിൽ പ്രതിപാദിച്ചിരിക്കുന്ന വ്യവസ്ഥകൾക്ക് വിരുദ്ധമായി തൊഴിലാളി ജോലി തുടരാതിരിക്കുകയാണെങ്കിൽ ചിലവായ തുകയുടെ ഒരു ഭാഗം  സ്ഥാപനത്തിന് തിരിച്ചു കൊടുക്കേണ്ടതായി വരും.


എന്നാൽ ഇന്ത്യൻ കോൺട്രാക്ട് ആക്ട് സെക്ഷൻ 27 പ്രകാരം ഭാവിയിൽ 

ഏതെങ്കിലും തരത്തിലുള്ള നിയമാനുസൃതമായ തൊഴിൽ, വ്യാപാരം അല്ലെങ്കിൽ ബിസിനസ്സ് ചെയ്യുന്നതിൽ നിന്ന് ഒരു വ്യക്തിയെ വിലക്കുന്ന എല്ലാത്തരം  ഉടമ്പടികളും ഒരു പരിധി വരെ അസാധുവാണ്.


അതായത് നിലവിലെ സ്ഥാപനത്തിൽ നിന്നും രാജിവെച്ചു പുതിയ സ്ഥാപനത്തിൽ ജോലിക്ക് ചേരുന്നതിൽ നിന്നും ഒരു വ്യക്തിയെ വിലക്കുന്ന രീതിയിലുള്ള ഉടമ്പടികൾ നിയമ പ്രകാരമുള്ളതല്ല.  നിലവിലുള്ള തൊഴിലിൽ തുടരാമെന്നുള്ള കരാർ ഉണ്ടെങ്കിൽപോലും മറ്റൊരു ജോലിയിൽ ചേരുന്നതിന് തടസ്സമില്ല. പക്ഷേ തൊഴിലുടമയ്ക്ക് ഉണ്ടായേക്കാവുന്ന  കഷ്ടനഷ്ടങ്ങൾ വകവച്ചു കൊടുക്കുവാനുള്ള ഉത്തരവാദിത്വം ജോലിക്കാരനു ള്ളതാകുന്നു. അതും പരിശീലനത്തിന് വേണ്ടി സ്ഥാപനം തുക ചിലവഴിച്ചിട്ടുണ്ടെങ്കിൽ മാത്രം...!!!


Employment ബോണ്ടിൽ താഴെ പറയുന്ന ഘടകങ്ങൾ ഉണ്ടായിരിക്കണം.


1. ഇരുകക്ഷികളും  സമ്മതത്തോടുകൂടി യായിരിക്കണം കരാറിൽ ഏർപ്പെട്ടിട്ടുള്ളത്.


2. കരാറിൽ പ്രതിപാദിച്ചിട്ടുള്ള  Conditions നിയമപരമായിരിക്കണം.


3. തൊഴിലുടമയുടെ   അവകാശങ്ങൾ നിയമപരമായിരിക്കണം.


4. Bond മുദ്രപത്രത്തിൽ Execute ചെയ്തതായി യിരിക്കണം.


Bonded Labour System (Abolishment) Act, 1976  പ്രകാരം, ബോണ്ട് പ്രകാരമുള്ള തൊഴിൽ നിയമവിധേയമല്ല എന്ന് മനസ്സിലാക്കുക.


തയ്യാറാക്കിയത്

Adv. K. B Mohanan

      9847445075

Post a Comment

Thanks

Previous Post Next Post