ലഹരിക്കെതിരെ തുറന്ന പോരാട്ടത്തിന് ഒരുങ്ങി ഒതുക്കുങ്ങൽ പഞ്ചായത്ത്; ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നതായി അറിയിച്ചാൽ 10,000 രൂപ പാരിതോഷികം

 


ഒതുക്കുങ്ങൽ : ലഹരിക്കെതിരെ തുറന്ന പോരാട്ടത്തിന് ഒരുങ്ങി ഒതുക്കുങ്ങൽ പഞ്ചായത്ത് ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നതായി അറിയിച്ചാൽ പതിനായിരം രൂപ പാരിതോഷികം നൽകും.


ഒതുക്കുങ്ങൽ പഞ്ചായത്ത് പരിധിയിൽ ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്നും കഞ്ചാവ് പിടിച്ച സാഹചര്യത്തിലാണ് നടപടി.



പഞ്ചായത്ത് പരിധിയിൽ എവിടെയെങ്കിലും ലഹരിവസ്തുക്കൾ വിൽപ്പന നടത്തുന്നതായി അറിയുകയാണെങ്കിൽ പഞ്ചായത്തുമായി ബന്ധപ്പെടാം. 


കൃത്യമായ വിവരം നൽകുന്നവർക്ക് പതിനായിരം രൂപ പാരിതോഷികമായി ഭരണസമിതി നൽകും.

വിവരം നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായിരിക്കുമെന്നും അധികൃതർ അറിയിച്ചു



Post a Comment

Thanks

Previous Post Next Post