ചെമ്മാട് : പുണ്യ നബി (സ്വ)തങ്ങളുടെ 1499 ആം ജന്മദിനാഘോഷത്തിന്റ ഭാഗമായി ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിലെ അൽ മദ്റസത്തുൽ ഇസ്ലാമിയ്യയുടെ കീഴിൽ രണ്ട് ദിവസത്തെ നബിദിന പരിപാടി വ്യത്യസ്ത പരിപാടികളോടെ സമാപിച്ചു.
ജനറൽ മാനേജർ യു ഷാഫി ഹാജി ഉൽഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ മുഹ്യദ്ധീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ റഹീം ചുഴലി മുഖ്യ പ്രഭാഷണം നിർവഹിച്ചു.സമസ്ത പൊതു പരീക്ഷയിൽ ടോപ് പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള സർടിഫിക്കറ്റിന്റെ വിതരണോദ്ഘാടനം യുസുഫ് ചോനാരി നിർവഹിച്ചു.
കുട്ടികളുടെ വ്യത്യസ്ത കലാപരിപാടികൾ, മൗലിദ് പാരായണംഎന്നിവ അരങ്ങേറി.അന്നദാനവിതരണവും നടന്നു. സ്വദർ മുഅല്ലിം ഹസൻ ഹുദവി, ഉസ്മാൻ കോയ, ശിജു, മുസ്തഫ മൗലവി, സ്റ്റാഫ് സെക്രട്ടറി,പ്രജീഷ് എന്നിവർ ആശംസകൾ നേർന്നു. കൺവീനർ നിസാർ ഫൈസി അൽ ഹൈതമി സ്വാഗതവും ഫഖ്റുദ്ധീൻ അൻവരി നന്ദിയും പറഞ്ഞു.
*പടം*: നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച റോഷ്നെ മദീന സംഗമം യു. ശാഫി ഹാജി ഉദ്ഘാടനം ചെയ്യുന്നു.
إرسال تعليق
Thanks