കൊണ്ടോട്ടി: വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിലായി.
വെസ്റ്റ് ബംഗാൾ രാജാപൂർ സ്വദേശികളായ ഹുസൈൻ ഷെയ്ക്ക് (35), ജോണ്ടു ഖാൻ എന്നിവരാണ് പിടിയിലായത്. കൊണ്ടോട്ടിയിലെ വാടക ക്വാർട്ടേഴ്സിൽ നിന്നാണ് വിൽപനക്കായി സൂക്ഷിച്ച 3.2 കിലോ കഞ്ചാവുമായി ഇവരെ പിടികൂടിയത്. കഞ്ചാവ് തൂക്കി വിൽക്കാൻ ഉപയോഗിച്ച ഇലക്ക്ട്രോണിക് ത്രാസും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.
Post a Comment
Thanks