തിരൂരങ്ങാടി: പരപ്പനങ്ങാടി നാടുകാണി റോഡിൽ തൂക്കുമരം ഭാഗത്ത് വെള്ളക്കെട്ടിന് പരിഹാരമായി ഡ്രൈനേജ് നിർമ്മാണം ഉടൻ ആരംഭിക്കും, ഇതിൻ്റെ മുന്നോടിയായി കെ പി എ മജീദ് എംഎൽഎയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. മഴക്കാലത്ത് റോഡിൽ വെള്ളം കെട്ടി നിൽക്കുന്നത് മൂലമുള്ള പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് എം എൽ എ പറഞ്ഞു.
55 ലക്ഷം രൂപയുടെ പ്രവർത്തിക്ക് കരാറായിട്ടുണ്ട്. ഏറെ നാളത്തെ ആവശ്യമാണ് ഇതിലൂടെ പരിഹരിക്കുന്നത്. പൂങ്ങാട്ട് റോഡ് മാർഗമാണ് ഡ്രൈനേജ് നിർമിക്കുക. എം എൽ എ, ആസ്തി വികസന ഫണ്ടും അനുവദിക്കും. നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി, വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, എ കെ മുസ്ഥഫ, സമീർ വലിയാട്ട്, ആരിഫ വലിയാട്ട്, ലവ ബാബു മാസ്റ്റർ, സി.കെ ജാഫർ, കാരാടൻ മുസക്കുട്ടി, കാരാടൻ ഹംസ, പിവി ആഫിസ് പങ്കെടുത്തു,
Post a Comment
Thanks