തൊണ്ടി വാഹനങ്ങളാൽ നിറഞ്ഞ് പരപ്പനങ്ങാടി - ചെമ്മാട് റോഡ്


പരപ്പനങ്ങാടി : വിവിധ കേസു കളിൽ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ റോഡരികിൽ നിർ ത്തിയിടുന്നത് യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണി.


 പരപ്പനങ്ങാടി - ചെമ്മാട്  റോ ഡിൽ പൊലീസ് ‌സ്റ്റേഷന് മുൻ വശത്താണ് വാഹനങ്ങൾ നിർ ത്തിയിടുന്നത്. ഇരുചക്ര വാഹന ങ്ങൾ മുതൽ ലോറികൾ വരെ കൂ ട്ടത്തിലുണ്ട്. ഇവ റോഡിനോട് ചേർന്നാണ് നിർത്തിയിട്ടിട്ടുള്ളത്. ഇതു കാരണം വാഹനങ്ങൾക്ക്

സൈഡ് നൽകാനോ ഇതുവഴി പോകുന്ന കാൽനടയാത്രക്കാർ ക്ക് റോഡരികിലേക്ക് മാറി നിൽ ക്കാനോ സാധിക്കുന്നില്ല. ദിവസ വും അൻപതോളം ബസുകൾ സർവീസ് നടത്തുന്ന റോഡാണിത്.


ഇതിന് പുറമേ, ഹാർബറിലേക്ക്: കരിങ്കല്ലുമായി വലിയ ലോറിക ളും ഇതുവഴിയാണ് പോകുന്നത്. വലിയ വാഹനങ്ങൾ പോകു മ്പോൾ റോഡ് നിറഞ്ഞാണ് പോ കുന്നത്. 


ഈ സമയത്തെല്ലാം

കാൽനടയാത്രക്കാർ ഭീതിയോടെയാണ് മാറി നിൽക്കുന്നത്.

വാഹനങ്ങൾ നിർത്താൻ മറ്റു സ്‌ഥലമില്ലാത്തതിനാലാണ് സ്റ്റേ ഷന് മുൻപിലെ റോഡരികിൽ  നിർത്തിയിടുന്നത്. നിർത്തിയി ടാൻ സ്‌ഥലമില്ലത്തതിനാൽ മണ്ണ്, മണൽക്കടത്ത് എന്നിവയ്ക്കു വാ ഹനങ്ങൾ പിടിക്കാൻ പറ്റാത്ത  അവസ്‌ഥയാണ്. പഴയ വാഹനങ്ങൾ ലേലം ചെയ്തു വിൽക്കാൻ അനുമതി ലഭിച്ചാൽ ആശ്വാസമാകും

Post a Comment

Thanks

Previous Post Next Post