നന്നമ്പ്ര: കുണ്ടൂർ അബ്ദുൽഖാദർ മുസ്ലിയാരുടെ ഉറൂസ് മുബാറക്കിന് ഇന്ന് തുടക്കമാകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം 4.30-ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ കൊടിയേറ്റം നടത്തും. രാത്രി ഏഴിന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഹുബ്ബുറസൂൽ പ്രഭാഷണം നടത്തും. കർണാടക നിയമസഭാ സ്പീക്കർ യു.ടി. ഖാദർ, മന്ത്രി വി. അബ്ദുറഹ്മാൻ തുടങ്ങിയവർ പങ്കെടുക്കും.
ചൊവ്വാഴ്ച രാത്രി ഏഴിന് ആത്മീയ സമ്മേളനം നടക്കും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് കുണ്ടൂർ ഉസ്താദിന്റെ സ്നേഹപരിസരം, വൈകുന്നേരം നാലിന് തിരുനബി പഠനം, രാത്രി ഏഴിന് അനുസ്മരണ സമ്മേളനം എന്നിവയും നടക്കും. വ്യാഴാഴ്ച വൈകുന്നേരം ഏഴിന് നടക്കുന്ന സമാപനസമ്മേളനവും ബുർദ വാർഷികവും സയ്യിദ് ഇബ്റാഹീമുൽ ഖലീൽ ബുഖാരി ഉദ്ഘാടനംചെയ്യും. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ അബൂ ഹനീഫൽ ഫൈസി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, അലി ബാഖവി, യഅ്ഖൂബ് അഹ്സനി, ബാവ ഹാജി, ലത്തീഫ് ഹാജി തുടങ്ങിയവർ പങ്കെടുത്തു.
إرسال تعليق
Thanks