മൂന്നിയൂരിന്റെ ജനകീയ ഐ.സി.ഡി.എസ് സൂപ്പർവൈസർക്ക് ഭിന്നശേഷി കൂട്ടായ്മയുടെ യാത്രയയപ്പ് നൽകി.


മൂന്നിയൂർ: മൂന്നിയൂർ പഞ്ചായത്തിൽ കഴിഞ്ഞ മൂന്നര വർഷത്തെ  സേവനത്തിന് ശേഷം  സ്ഥലം മാറി പോവുന്ന മൂന്നിയൂർ ഐ.സി. ഡി.എസ്.സൂപ്പർ വൈസർ അടാട്ടിൽ ഹഫ്സത്തിന് മൂന്നിയൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാർ സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.
മൂന്നിയൂരിലെ ജനകീയാംഗീകാരം നേടിയ ഒരു ഉദ്യോഗസ്ഥയായിരുന്നു ഐ.സി.ഡി.എസ്.സൂപ്പർവൈസറായി പ്രവർത്തിച്ച ഹഫ്സത്ത്. സാമൂഹ്യക്ഷേമ വകുപ്പിന്റെ എല്ലാ പരിപാടികളും പൊതുജനങ്ങളിലേക്കും അർഹരായവരിലേക്കും എത്തിക്കുന്നതിൽ ഹഫ്സത്ത് മാതൃകാപരമായ പ്രവർത്തനമാണ് നടത്തിയിരുന്നത്. 

ഭിന്നശേഷി വിഭാഗക്കാർക്ക് ലഭിക്കേണ്ട പല പദ്ധതികളും ആനുകൂല്യങ്ങളും പരിപാടികളും സമയബന്ധിതമായി തന്നെ അവരിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്ക് ഐ.സി.ഡി.എസ്.സൂപ്പർവൈസർ എന്ന നിലയിൽ ഹഫ്സത്ത് വഹിച്ചിട്ടുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഹഫ്സത്തിന്റെ സ്ഥലമാറ്റം വേദനയോടെയാണ്  കണ്ടത്.കൊടിഞ്ഞി സ്വദേശിയായ ഹഫ്സത്ത് താനൂരിലേക്കാണ് സ്ഥലം മാറി പോവുന്നത്.
വെളിമുക്ക് പാലിയേറ്റീവ് സെന്ററിൽ വെച്ച് മൂന്നിയൂർ ഭിന്നശേഷി സൗഹ്രദ വേദി സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങ് മൂന്നിയൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജാസ്മിൻ മുനീർ ഉദ്ഘാടനം ചെയ്തു. വെളിമുക്ക്  പാലിയേറ്റീവ് പ്രസിഡണ്ട് കടവത്ത് മൊയ്തീൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. അഷ്റഫ് കളത്തിങ്ങൽ പാറ, സി.പി.യൂനുസ് മാസ്റ്റർ , ബഷീർ ആലിൻചുവട് ,ആരിഫ കളിയാട്ട മുക്ക് , റുബീന പടിക്കൽ, പി.പി. അഹമദ്, പ്രസംഗിച്ചു. ഐ.സി.ഡി.എസ്.സൂപ്പർവൈസർക്കുള്ള ഉപഹാരം ജാസ്മിൻ മുനീർ നൽകി. ഇക്കഴിഞ്ഞ പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വി.സാലിമിനുള്ള ഉപഹാരം സൂപ്പർവൈസർ വി ഫ്സത്തും നൽകി.


Post a Comment

Thanks

Previous Post Next Post