മൂന്നിയൂരിൽ കോണ്‍ഗ്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു



മൂന്നിയൂർ: മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് 2023-24 വര്‍ഷത്തെ തൊഴിലുറപ്പ്  പദ്ധതിയുടെ ഭാഗമായി 6-ാം വാര്‍ഡിലെ കോണ്‍ഗ്രീറ്റ് പൂര്‍ത്തീകരിച്ച കൂക്കാട്ടില്‍ - നടുത്തൊടി റോഡിന്റെ ഉദ്ഘാടനം മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  എന്‍.എം സുഹറാബി നിര്‍വ്വഹിച്ചു. 



വാര്‍ഡ് മെമ്പര്‍ പി.പി സഫീര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി മുനീര്‍ മാസ്റ്റര്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ജാസ്മിന്‍ മുനീര്‍ പഞ്ചായത്തംഗങ്ങളായ രാജന്‍ ചെരിച്ചിയില്‍, ജംഷീന പൂവ്വാട്ടില്‍, പത്തൂര്‍ റംല, ടി.പി സുഹറാബി, തൊഴിലുറപ്പ് ജീവനക്കാരായ ജംഷാദ്, വി.പി ഷാഫി, വര്‍കിംഗ് ഗ്രൂപ്പ് അംഗങ്ങളായ എ.പി സലാം, സി.വി മുഹമ്മദ് ഹാജി, നാട്ടുകാരായ ടി.കെ രായിന്‍കുട്ടി, സി.വി ഫൈസല്‍, ഷൗക്കത്ത്, എ.മുഹമ്മദ് കുട്ടി, സി.ശംസീര്‍ എന്നിവര്‍ സംസാരിച്ചു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

أحدث أقدم