തിരുരങ്ങാടി:ചെമ്മാട് ടൗണിൽ ഗതാഗത കുരുക്ക് പരിഹരിക്കാൻ നഗരസഭ വിളിച്ചു ചേർത്ത ട്രാഫിക് ഉപദേശക സമിതി യോഗം നിർദേശങ്ങൾ സമർപ്പിച്ചു.
തിരക്ക് പിടിച്ച ജംഗ്ഷനുകളിൽ ഓട്ടോറിക്ഷ പാർക്കിംഗ് ക്രമീകരിക്കുക, പോലീസ് സ്റ്റേഷന് മുന്നിലെ ഓട്ടോ പാർക്കിംഗ് സ്റ്റേഷനുള്ളിലെ റോഡരികിലേക്ക് മാറ്റുക,
വിവിധ സ്ഥലങ്ങളിലെ ബൈക്ക് പാർക്കിംഗ് നിരോധിക്കുക, കാർ ടാക്സി പാർക്കിംഗ് ഭാഗത്തെ സ്റ്റോപ്പ് ഒഴിവാക്കുക, കോഴിക്കോട് റോഡിൽ നിന്ന് വരുന്ന ബസുകളുടെ സ്റ്റോപ്പ് എം.ഡി.സി. ബാങ്ക് ഭാഗത്തേക്ക് മാറ്റുക, ഡിവൈഡറുകൾ സ്ഥാപിക്കുക, കൂടുതൽ ഹോം ഗാർഡിനെ നിയോഗിക്കുക, ട്രാഫിക്ക് കൺട്രോൾ യൂണിറ്റ് സ്ഥാപിക്കുക, തുടങ്ങിയ നിർദ്ദേശങ്ങൾ സമർപ്പിച്ചു.
ആഗസ്റ്റ് 14 ന് ചേരുന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി ഇത് സംബന്ധിച്ച് തീരുമാനമെടുത്ത് നടപ്പാക്കും. ചെയർമാൻ കെ. പി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. താനൂർ ഡി.വൈ.എസ്.പി. ബെന്നി കാര്യങ്ങൾ വിശദീകരിച്ചു. സുലൈഖ കാലൊടി, ഇഖ്ബാൽ കല്ലുങ്ങൽ, സി. പി. ഇസ്മായിൽ, ഇ .പി . ബാവ, സി.പി. സുഹ്റാബി, സെക്രട്ടറി മുഹ്സിൻ, എസ്. ഐ .സാം ജോർജ്, സുരേഷ് ബാബു, വിവിധ സംഘടനാ പ്രതിനിധികൾ സംസാരിച്ചു.
യോഗത്തിന് ശേഷം ടൗണിൽ ചെയർമാൻ്റെയും ഡി.വൈ.എസ്.പി.യുടെയും നേതൃത്വത്തിൽ വിവിധ ഭാഗങ്ങൾ പരിശോധിച്ച് പദ്ധതികൾ തയ്യാറാക്കി. അടുത്തയാഴ്ച്ച പരിഷ്കാരം നടപ്പിലാക്കും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
9744663366.
إرسال تعليق
Thanks