ഇഗ്നൈറ്റ് സ്കൂള്‍ ശാസ്ത്ര മേള വ്യത്യസ്തമായി


മൂന്നിയൂർ:ശതാബ്ദി ആഘോഷത്തിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി വെളിമുക്ക് വി.ജെ.പള്ളി.എ.എം.യു.പി സ്കൂളില്‍ നടന്ന ഇഗ്നൈറ്റ് 2k24 സ്കൂള്‍ ശാസ്ത്ര മേള പ്രധാനാധ്യാപകന്‍ എം.കെ ഫൈസല്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

 പ്രവര്‍ത്തി പരിചയ, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, അടിസ്ഥാന ശാസ്ത്ര എന്നീ വ്യത്യസ്ത സ്റ്റാളുകളില്‍ വിവിധ വിഷയങ്ങളിലായി തത്സമയ നിര്‍മ്മാണ മത്സരവും പ്രദര്‍ശനവും നടത്തി.

 കുട്ടികള്‍ സ്വയം ഉണ്ടാക്കിയ ഉല്പന്നങ്ങളും അവരുടെ കഴിവുകളും രക്ഷിതാക്കള്‍ക്കും മറ്റു കുട്ടികള്‍ക്കും നേരിട്ട് കാണാന്‍ അവസരമൊരുക്കി. സ്റ്റാഫ് സെക്രട്ടറി എം.പി മഹ്റൂഫ് ഖാന്‍, പ്രവര്‍ത്തി പരിചയ ക്ലബ്ബ് കണ്‍വീനര്‍മാരായ എ.കെ ഷാഹിന, സി.ഹബീബ് റഹ്മാന്‍, ശാസ്ത്ര ക്ലബ്ബ് കണ്‍വീനര്‍മാരായ വി.എം സാജിത, ടി.ഷിബില പര്‍വ്വീന്‍, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കണ്‍വീനര്‍മാരായ വി.വി.എം റഷീദ്, സി.പി മുനീറ, ഗണിത ക്ലബ്ബ് കണ്‍വീനര്‍മാരായ വി.പി നാസര്‍, പി.ഫാഹിദ, എസ്.ആര്‍.ജി കണ്‍വീനര്‍ കെ.ഉമ്മുഹബീബ, ഡി.വിപിന്‍ എന്നിവര്‍ ഇഗ്നൈറ്റ് ശാസ്ത്ര മേളക്ക് നേതൃത്വം നല്‍കി.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
97446633 66.

Post a Comment

Thanks

أحدث أقدم
Moonniyur Vartha