മലപ്പുറം ജില്ലയിൽ ബസ്സുകളിൽ പോലീസിന്റെ മിന്നൽ പരിശോധന; മദ്യപിച്ച് വാഹനം ഓടിച്ചതിനും, ട്രാഫിക് നിയമ ലംഘനത്തിനും കേസ്



മലപ്പുറം : ജില്ലയിൽ റോഡ് സുരക്ഷാ കർശനമാക്കുന്നതിൻ്റെയും റോഡ് അപകടങ്ങൾ ഗണ്യമായി കുറയ്ക്കുന്നതിൻ്റേയും ഭാഗമായി നിരത്തുകളിലോടുന്ന ബസ്സുകളിൽ മലപ്പുറം പോലീസിൻ്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവി ശശിധരൻ.എസ്. ഐ.പി.എസിൻ്റെ നിർദ്ദേശ പ്രകാരം ഇന്ന് ജില്ലയിലെ പ്രധാന നിരത്തുകളും ബസ്സ് സ്റ്റാന്റുകളും കേന്ദ്രീകരിച്ചാണ് പോലീസ് പ്രത്യേക പരിശോധന നടത്തിയത്. 



498 ബസ്സുകളിൽ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി പരിശോധന നടത്തി.  കുറ്റിപ്പുറത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്നതായി കണ്ടെത്തിയ ഒരു ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കൂടാതെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ വിവിധ റോഡ് നിയമ ലംഘനങ്ങൾക്ക് കടുത്ത പിഴ ചുമത്തുകയും ചെയ്തു. 

 ജില്ലയിലെ ക്രമസമാധാന ചുമതലയുള്ള ഡി.വൈ.എസ്.പിമാർ, പോലീസ് ഇൻസ്പെക്ടർമാർ, എസ്.ഐ മാർ, സിവിൽ പോലീസ് ഓഫീസർമാർ ഉൾപ്പെടെയുള്ള സേനാംഗങ്ങളാണ് പരിശോധന നടത്തിയത്. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിൻ്റെ ഭാഗമായി ഇത്തരത്തിലുള്ള പരിശോധനകൾ തുടർന്നും നടത്തുന്നതാണെന്ന് എസ് പി അറിയിച്ചു.

Post a Comment

Thanks

Previous Post Next Post