സംസ്ഥാന അമേച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് പരപ്പനാട് വാക്കേഴ്സ് താരത്തിന് ഗോൾഡ് മെഡൽ


 പരപ്പനങ്ങാടി : -  പാലക്കാട് , വടക്കഞ്ചേരിയിൽ  വെച്ച് നടക്കുന്ന  സംസ്ഥാന ജൂനിയർ  ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ  ജൂനിയർ വിഭാഗം 81+ kg വിഭാഗത്തിൽ  പരപ്പനങ്ങാടി സ്വദേശി പവന പവലിന്  സ്വർണ്ണ മെഡൽ . 

സംസ്ഥാന സ്പോർട്സ്  കൗൺസിലിൻ്റെ കീഴിലുള്ള കൊല്ലം ജില്ലാ ഡിസ്ട്രിക് സ്പോർട്സ് അക്കാഡമി യിൽ കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ കോച്ച്  മനോജ് കുമാർ ആർ.കെ യുടെ കീഴിലാണ്  ഇപ്പോൾ പരിശീലനം നടത്തുന്നത്.

   കൊല്ലം എസ്സ് എൻ ട്രസ്റ്റ്  സ്കൂളിലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് . പരപ്പനങ്ങാടി നെടുവ ചോനാം കണ്ടത്തിൽ രാമനാഥ്പവലി ൻ്റെയും ശങ്കരത്ത് സന്ധ്യയുടെയും മകളാണ്. പവിത്ര, ശ്രീ ശിവ എന്നിവർ സഹോദരങ്ങളാണ്.

Post a Comment

Thanks

أحدث أقدم