തിരൂരങ്ങാടി: വയനാട് ഉരുൾപ്പൊട്ടലിൽ സർവ്വവും നഷ്ടപ്പെട്ട ദുരന്ത ബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാന മുസ്ലിം ലീഗ് കമ്മറ്റി നടപ്പിലാക്കുന്ന 'ഫോർ വയനാട് ' പദ്ധതിയിലേക്ക് പ്രവാസി വ്യവസായിയും കെ.എം.സി.സി. നേതാവുമായ താപ്പി അബ്ദുല്ലക്കുട്ടി ഹാജി 50 സെന്റ് ഭൂമി നൽകി.
വയനാട് ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിലാണ് ഇദ്ദേഹം ഭൂമി നൽകുന്നത്. ജീവകാരുണ്യ പ്രവർത്തകനും മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലറുമായ താപ്പി അബ്ദുല്ല കുട്ടി ഹാജി പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശിയാണ്. മുസ്ലിം ലീഗ് നിർമ്മിക്കുന്ന 100 വീടുകളുടെ നിർമ്മാണത്തിലേക്ക് ആവശ്യമായ സ്ഥലത്തിലേക്കാണ് ഇദ്ദേഹം ഭൂമി നൽകിയിട്ടുള്ളത്.
ഭൂമിയുടെ രേഖകൾ ഇന്ന് ( ചൊവ്വ) പാണക്കാട്ട് വെച്ച് നടന്ന ചടങ്ങിൽവെച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി തങ്ങൾക്ക് കൈമാറി. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, തിരൂരങ്ങാടി മണ്ഡലം - പരപ്പനങ്ങാടി മുനിസിപ്പൽ മുസ്ലിം ലീഗ് നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പറ
9744 6633 66.
إرسال تعليق
Thanks